play-sharp-fill
അജയ്യയുടെ വരവ് ആഘോഷമാക്കി ജന്മനാട്; സ്വീകരിച്ചത് ആരതി ഉഴിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും

അജയ്യയുടെ വരവ് ആഘോഷമാക്കി ജന്മനാട്; സ്വീകരിച്ചത് ആരതി ഉഴിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിയ അജയ്യയെയും കുടുംബത്തെയും ജന്മനാട് വരവേറ്റത് വൻ സ്വീകരണം നല്‍കി.

ആരതി ഉഴിഞ്ഞും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രദേശവാസികള്‍ ഇവരെ വരവേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ടു പോയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ മനസില്‍ ആധിയായിരുന്നെന്നും വണ്ടിപ്പെരിയാറുകാർ പറയുന്നു.

എന്നാല്‍ പൊലീസിൻ്റെയും, നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടലില്‍ കുഞ്ഞിനെ തിരികെക്കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷമായെന്നും അവർ പറഞ്ഞു.

കുഞ്ഞിനെ തിരികെ കിട്ടും വരെ ഒപ്പം നിന്നവരോട് മറക്കാനാകാത്ത നന്ദിയുണ്ടെന്ന് അച്ഛന്‍ ശ്രീജിതും അമ്മ അശ്വതിയും പറഞ്ഞു.
മാതാപിതാക്കള്‍ക്കൊപ്പം വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈലിലെ സ്വന്തം വീട്ടില്‍ സുഖമായി കഴിയുകയാണ് അജയ്യ.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ശനിയാഴ്ചയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. യാത്രയാക്കാന്‍ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.