അദ്ധ്യാപകരെ ഇനിമുതല്‍ ‘സര്’ അല്ലെങ്കില്‍ ‘മാഡം’ എന്ന് വിളിക്കാന്‍ പാടില്ല; ‘ടീച്ചര്‍’ എന്നാകും വിളിക്കുക; അദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നതില്‍ ലിംഗ നിഷ്പക്ഷതയുമായി കേരളത്തിലെ ഒരു സ്കൂള്‍
സ്വന്തം ലേഖിക
പാലക്കാട്: ഇനി മുതല്‍ സ്കൂളിലെ കുട്ടികള്‍ അദ്ധ്യാപകരെ സര്, അല്ലെങ്കില്‍ മാഡം എന്നതിനു പകരം ‘ടീച്ചര്‍’ എന്നാകും വിളിക്കുക.
അദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നതില്‍ ലിംഗ നിഷ്പക്ഷതയുമായി ഓലശ്ശേരി വില്ലേജിലെ സീനിയര്‍ ബേസിക് സ്കൂള്‍. കേരളത്തിലെ നിരവധി സ്കൂളുകള്‍ ലിംഗ നിഷ്പക്ഷ യൂണിഫോമിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ലിംഗ നിഷ്പക്ഷത നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്കൂളായി മാറിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ സീനിയര്‍ ബേസിക് സ്കൂള്‍.
ഒമ്പത് സ്ത്രീ അദ്ധ്യാപകരും എട്ട് പുരുഷ അദ്ധ്യാപകരും 300 വിദ്യാര്‍ത്ഥികളുമാണ് സ്കൂളിലുള്ളത്. ഈ ആശയം ആദ്യം നിര്‍ദ്ദേശിച്ചത് സ്കൂളിലെ ഒരു പുരുഷ അദ്ധ്യാപകനാണെന്ന് ഹെഡ്മാസ്റ്റര് വേണുഗോപാലന്‍ പറഞ്ഞു.
അദ്ധ്യാപകരെ ലിംഗഭേദം കൊണ്ടല്ല അവരുടെ പദവിയ്ക്കനുസരിച്ചാണ് അഭിസംബോധന ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയില്‍ തന്നെയുള്ള മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി അവിടുത്തെ ജീവനക്കാരെയും മറ്റ് അംഗങ്ങളെയും സര് അല്ലെങ്കില്‍ മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ പദവിയ്ക്കനുസരിച്ച് അഭിസംബോധന ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം സ്കൂളിന് പ്രചോദനമായെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞു.