ഇബ്രാഹീം ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക് ടോക് വഴി; ഗള്‍ഫുകാരന്റെ ഭാര്യയെ ബാദുഷ വളച്ചത് പണം മോഹിച്ച്‌; പദ്ധതിയിട്ടത് നീതുവില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച്‌ ജീവിക്കാന്‍; പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ നാട്ടിലുള്ള പയ്യനെ കെട്ടാന്‍ ആ​ഗ്രഹിച്ച്‌ നീതുവും; ഒടുവില്‍ പരസ്പരം ഒരുക്കിയ കെണിയിൽ വീണ് യുവതിയും കാമുകനും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നീതു പൊലീസിൻ്റെ മുന്നിൽ കുറ്റസമ്മതം നടത്തിയതോടെ പാളിയത് ​ഗള്‍ഫുകാരന്റെ ഭാര്യയെ വളച്ചെടുത്ത പണവുമായി സുഖമായി ജീവിക്കാമെന്നുള്ള ഇബ്രാഹീം ബാദുഷയുടെ പദ്ധതി.

നീതു രാജ് എന്ന 36കാരിയെ പ്രണയം നടിച്ച്‌ ബാദുഷ എന്ന 28കാരന്‍ ഒപ്പം കൂടിയത് ലൈം​ഗിക സുഖത്തിന് വേണ്ടി മാത്രമായിരുന്നില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നീതുവിന്റെ കൈവശം പണമുണ്ടെന്നും ഭര്‍ത്താവിനും നല്ല ശമ്പളമാണെന്നും അത് കൈകാര്യം ചെയ്യുന്നത് നീതുവാണെന്നും ബാദുഷ മനസ്സിലാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ വളച്ചെടുത്ത് ഈ പണം കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കാം എന്ന് യുവാവ് കണക്കുകൂട്ടി. എന്നാല്‍, വിദേശത്തുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ നാട്ടിലുള്ള ചെറുപ്പക്കാരനായ യുവാവിനെ ജീവിത പങ്കാളിയാക്കാം എന്നതായിരുന്നു നീതുവിന്റെ കണക്കുകൂട്ടല്‍.

അതിനായി നീതു നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരുടെയും പദ്ധതികള്‍ പൊളിയുകയായിരുന്നു.

നീതുവില്‍ നിന്ന് ഇയാള്‍ നിരന്തരം പണം തട്ടിയിരുന്നു. 30 ലക്ഷം രൂപയും സ്വര്‍ണവുമാണ് ഇയാള്‍ നീതുവിന്റെ പക്കല്‍ നിന്നും തട്ടിയെടുത്തത്.
കൂടാതെ ഇവരെയും കുട്ടിയെയും ഇബ്രാഹീം മര്‍ദ്ദിച്ചുവെന്നും യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഇബ്രാഹീം ബാദുഷ ലഹരിക്ക് അടിമയാണെന്നും നീതു വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ഇന്നലെ ഇബ്രാഹീം ബാദുഷയേയും അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനാ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നീതു പണം നല്‍കാതായതോടെ പ്രായപൂര്‍ത്തിയാകാത്ത മകനെ ഉള്‍പ്പെടെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു.

ഇബ്രാഹിമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാൽ മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ നീതു മാത്രമാണ് പ്രതി.

ഇബ്രാഹീം ബാദുഷയെ ടിക് ടോക് വഴിയാണ് നീതു പരിചയപ്പെട്ടത്. പോണ്‍ സിനിമകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു നീതുവിൻ്റേത്. ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ലൈം​ഗിക ബന്ധം പുലര്‍ത്തുകയും കാമുകന്‍ ഉള്ള വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തിരുന്നു നീതു.

ഭര്‍ത്താവ് ​വിദേശത്ത് സമ്പാദിച്ച പണവും തന്റെ സ്വര്‍ണവുമെല്ലാം കാമുകന്‍ ബാദുഷക്ക് നല്‍കിയത് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം സുഖമായി കഴിയാം എന്ന പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു. എന്നാല്‍, തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് നീതുവിന്റെ പദ്ധതികള്‍ പാളാന്‍ തുടങ്ങിയത്.

ജോലിക്കായി എന്ന് പറഞ്ഞായിരുന്നു നീതു എറണാകുളത്തേക്ക് താമസം മാറിയത്. കാമുകനുമൊത്തായിരുന്നു നീതു ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് ഒരു മാസത്തേക്ക് വരുമ്പോള്‍ മാത്രമാണ് ബാദുഷ ഇവിടെ നിന്നും മാറി നില്‍ക്കുക. ഭര്‍ത്താവില്‍ നിന്നും ഊറ്റാവുന്നത്ര പണം കൈക്കലാക്കി കാമുകനുമൊത്ത് സുഖജീവിതം എന്നതായിരുന്നു നീതുവിന്റെ പദ്ധതി.

അതിനാലാണ് കാമുകനെ കുറിച്ചുള്ള വിവരം മറച്ചുവെച്ച്‌ ഭര്‍ത്താവുമായും ബന്ധം തുടര്‍ന്നത്. ഇതിനിടയില്‍ നീതു ​രണ്ടാമതും ​ഗര്‍ഭിണിയായി. ഭര്‍ത്താവിനോടും കാമുകനോടും താന്‍ ​ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയിച്ചിരുന്നു. ഭര്‍ത്താവിനോട് ഭര്‍ത്താവിന്റെ ​ഗര്‍ഭമെന്നും കാമുകനോട് കാമുകന്റെ ​ഗര്‍ഭം എന്നുമായിരുന്നു നീതു പറഞ്ഞിരുന്നത്.

എന്നാല്‍, നീതുവിന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയുകയും ഇരുവരും തമ്മില്‍ തെറ്റുകയും ചെയ്തു. ഇതിനിടെയാണ് കാമുകന്‍ തന്നെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം നീതു അറിയുന്നത്. ​ഗര്‍ഭം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി കാമുകനെ വരുതിയില്‍ നിര്‍ത്താം എന്ന് കരുതി കഴിയവെയാണ് ​ഗര്‍ഭം അലസുന്നത്.

ഈ വിവരം കാമുകനില്‍ നിന്നും മറച്ചുവെച്ചായിരുന്നു പിന്നീട് നീതുവിന്റെ പ്ലാനിം​ഗ്. ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നില്‍ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച്‌ കാമുകനൊപ്പം കഴിയുക എന്നതായിരുന്നു നീതുവിന്റെ പദ്ധതി. ഈ പദ്ധതിയാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ അഴിഞ്ഞു വീണത്.