കടുവയുടെ സെറ്റില്‍ ഭക്ഷണമായി പൂത്ത ചപ്പാത്തിയും ഉളളിക്കറിയും; പറഞ്ഞ പൈസയും തന്നില്ല’: പരാതിയുമായി പൃഥ്വിരാജ് ചിത്രത്തിലെ 35 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതിയുമായി ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.

സെറ്റില്‍ നല്‍കിയ മോശം ഭക്ഷണം കാരണം തങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ഇവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം. പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

വേതനം കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരുപാട് പേര്‍ തിരിച്ച്‌ പോയിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരിക്കുന്നത്.

കഴിക്കാന്‍ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു.

എന്നാല്‍ സിനിമയ്ക്കും നിര്‍മ്മാതാകള്‍ക്കും എതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതി നല്‍കിയിട്ടില്ല.

അതേസമയം ഇവരുടെ പരാതി തള്ളി കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഇയാള്‍ പറഞ്ഞു.

ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ കരിവാരിതേക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണെന്നും രഞ്ജിത്ത് പറഞ്ഞു.