സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല തീർഥാടനത്തിനായി വ്രതം നോൽക്കുന്നതിന്റെ ഭാഗമായി താടി വളർത്തിയതിന് സേനാംഗത്തിന്റെ സ്പെഷ്യൽ അലവൻസ് റദ്ദാക്കി അഗ്നിരക്ഷ സേന.
ഷൊർണൂർ അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരൻ ആർ. ദിലീപ് കഴിഞ്ഞ മാസം 16ന് താടി വളർത്തുന്നതിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ അനുമതി നൽകിയതിനൊപ്പമാണ് താടി വളർത്തുന്ന കാലയളവിൽ ദിലീപിന്റെ സ്മാർട്ട് അലവൻസ് ഉൾപ്പെടെ സ്പെഷൽ അലവൻസ് റദ്ദ് ചെയ്യുമെന്ന് നിർദേശിച്ച് ജില്ല ഫയർ ഓഫിസർ ഉത്തരവ് നൽകിയത്.
ഈ മാസം ഒന്ന് മുതൽ 31 വരെ ഒരുമാസത്തെ അലവൻസാണ് പാലക്കാട് ജില്ല ഫയർ ഓഫിസർ റദ്ദ് ചെയ്തത്. ദിവസ വേതനത്തിലെ 600 രൂപ റദ്ദാക്കിയതിനാൽ 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളിലെ ജീവനക്കാർ അനുമതി വാങ്ങി താടി വളർത്തി വ്രതം അനുഷ്ഠിക്കാറുണ്ടെങ്കിലും ഇതിന്റെ പേരിൽ ശമ്പളത്തിൽനിന്ന് അലവൻസുകൾ വെട്ടിക്കുറക്കാറില്ല.
ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സേനക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
അതേസമയം, തലയ്ക്ക് വെളിവില്ലാത്തവനെ ഫയർ ഓഫീസർ ആക്കിയത് ആരെന്ന് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം.