play-sharp-fill
കൺസഷൻ അനുവദിച്ച്; നിയന്ത്രണങ്ങൾ പാലിച്ച് സ്വകാര്യ ബസുകൾ ഓടിക്കാൻ സാധിക്കില്ല; ബുധനാഴ്ച മുതൽ ബസ് ഓടിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ; കെ.എസ്.ആർ.ടി.സി ജില്ലയ്ക്കുള്ളിൽ സർവീസ് നടത്തും

കൺസഷൻ അനുവദിച്ച്; നിയന്ത്രണങ്ങൾ പാലിച്ച് സ്വകാര്യ ബസുകൾ ഓടിക്കാൻ സാധിക്കില്ല; ബുധനാഴ്ച മുതൽ ബസ് ഓടിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ; കെ.എസ്.ആർ.ടി.സി ജില്ലയ്ക്കുള്ളിൽ സർവീസ് നടത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സ്വകാര്യ ബസ് സർവീസുകൾ നടത്താൻ അനുവാദം നൽകിയെങ്കിലും തങ്ങൾ സർവീസ് നടത്തില്ലെന്ന നിലപാടുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ നിർദേശം അനുസരിച്ച് പാതി യാത്രക്കാരുമായി സർവീസ് നടത്തുന്നത് കനത്ത നഷ്ടമാകുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. ഇത് കൂടാതെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കൺസഷൻ അനുവദിച്ച് യാത്ര നൽകാനാവില്ലെന്നും അസോസിയേഷൻ പറയുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് ഇവർ നിലപാട് എടുത്തത്.

നിബന്ധനകൾ പ്രകാരം ബസ്സുകൾ സർവീസ് നടത്താൻ നിരത്തിലിറക്കുന്നത് പ്രായോഗികമല്ലെന്ന് ബസ്സുടമകൾ പറഞ്ഞു. അതേസമയം, ബുധനാഴ്ച മുതൽ കെ.എസ്. ആർ. ടി .സി ബസ്സുകൾ സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലകൾക്ക് ഉള്ളിൽ മാത്രമായിരിക്കും ബസ് സർവീസുകൾ നടത്തുക. അന്തർ ജില്ലാ, സംസ്ഥാന യാത്രകൾ ഉണ്ടായിരിക്കില്ല. സ്വകാര്യ ബസ്സുടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുന്നു. ബസ്സുടമകൾ യാഥാർത്ഥ്യബോധത്തോടെ പെരുമാറണം. സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ബസ്സുടമകളുമായി ചർച്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 11 മണിയ്ക്കു മന്ത്രിയുമായി ബസ് ഉടമകൾ പ്രാഥമിക ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിൽ സർവീസ് നടത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. ബസ് ഓടിക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ബസ് ഉടമകൾ തങ്ങളുടെ നഷ്ടം സഹിച്ച് സർവീസ് നടത്താനാവില്ലെന്ന നിലപാട് എടുത്തു. ഈ സാഹചര്യത്തിൽ വൈകിട്ട് ചേരുന്ന ബസ് ഉടമകളുടെ സംഘടനകളുടെ യോഗത്തിന് ശേഷം മാത്രമേ ബുധനാഴ്ച മുതൽ സർവീസ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.