Tuesday, February 17, 2026

Yearly Archives: 2025

വെള്ളാപ്പള്ളി കട്ടക്കലിപ്പിൽ: മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ:ചതിയൻ ചന്തുമാരാണ് സിപിഐക്കാരെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം: മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനല്‍ മൈക്കുകള്‍ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറില്‍ കയറിപോവുകയായിരുന്നു. വർഗീയ വാദിയാണെന്ന...

ബസിനു വേണ്ടി പിടി വലി;  തിരുവനന്തപുരം കോർപറേഷൻ നൽകിയ ബസുകൾ തിരികെ കൊടുക്കാൻ തയാറാണന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ: പക്ഷേ കെ എസ് ആർ ടി സി യുടെ സ്ഥലത്ത്...

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. താൻ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ ബസുകള്‍...

കോട്ടയത്ത് പുതു വർഷാഘോഷം:സുരക്ഷയൊരുക്കാൻ 1500 പോലീസുകാർ: നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്തി പൊലീസ്: ആഘോഷം അതിര് വിട്ടാൽ അകത്താകും:

കോട്ടയം: പുതുവർഷാഘോഷത്തിന് സുരക്ഷയൊരുക്കാൻ കൂടുൽ പോലീസ്. ആഘോഷം അതിരു വിട്ടാൽ പിടിവീഴും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. ജില്ലയില്‍ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പട്രോളിംഗ് നടത്തും. നഗരത്തില്‍...

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ് പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ...

യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞു: ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ: 2 പേർ അറസ്റ്റിൽ

ഡൽഹി: ഹരിയാനയിൽ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദിലാണ് സംഭവം. 25കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ റോഡിലേക്കു വലിച്ചെറിഞ്ഞെന്നും ഇവർക്കു ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. തലയ്ക്കും...

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാകും: ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിലേക്കോ? വിജയ പരാജയങ്ങൾ നിർണയിക്കുക ബിജെപി വോട്ടുകളെന്നും രാഷ്ട്രീയ നിരീക്ഷകർ.

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ പ്രവചനാതീതമാകുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മൂന്നാമൂഴം ലഭിക്കുമോ, അതോ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുമോ എന്ന ചോദ്യത്തിനൊപ്പം, കേരളം ഒരു...

സദാസമയം ഗതാഗതക്കുരുക്കിൽ കിടങ്ങൂർ! അനധികൃത പാർക്കിംഗ്; യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട്

കിടങ്ങൂർ : കിടങ്ങൂർ പഴയറോഡിലും സിഗ്നൽ ജങ്ഷനു സമീപവും സർവസമയവും വാഹനക്കുരുക്ക്. അനധികൃത പാർക്കിംഗ് പ്രധാന കാരണം. റോഡിന്റെ ഇരുവശവും അനധികൃത പാർക്കിങ്ങാണിവിടെ. വഴി യാത്രക്കാർക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. കടകൾക്ക് മുന്നിൽ വാഹനം...

ഇടുക്കിയിൽ സ്വകാര്യബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ ശബരിമല തീർഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. തങ്കമണി-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് എന്ന ബസും തമിഴ്‌നാട്ടിൽനിന്ന് ശബരിമല തീർഥാടകരുമായി...

സിപിഎമ്മിനെ വലിച്ചുകീറി സി പി ഐ സംസ്ഥാന കൗൺസിൽ റിപ്പോർട്ട്:മുന്നണിയിലെ സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തെക്കുറിച്ചും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചും രൂക്ഷമായ വിമര്‍ശനങ്ങളുണ്ട് റിപ്പോർട്ടിൽ: തദേശ തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പ്രധാന കാരണങ്ങള്‍ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും ശബരിമല വിവാദവുമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട്. മുന്നണിയിലെ സിപിഎമ്മിന്റെ ഏകാധിപത്യപരമായ സമീപനത്തെക്കുറിച്ചും...

അട്ടപ്പാടിയില്‍ എക്സൈസിൻ്റെ വൻ ചാരായ വേട്ട; പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായം പിടികൂടി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ എക്സൈസിൻ്റെ വൻ ചാരായ വേട്ട. പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായമാണ് പിടികൂടിയത്. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്...
- Advertisment -
Google search engine

Most Read