video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, July 12, 2025

Yearly Archives: 2025

അർദ്ധരാത്രിയിൽ വഴിയോര കടയിൽ ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെട്ട് അഞ്ചംഗ സംഘം; തീർന്നു പോയെന്ന് പറഞ്ഞതോടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ അക്രമം; സംഭവം കോഴിക്കോട്

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ വഴിയോരക്കടയിൽ അക്രമം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം....

അഞ്ച് മാസമായി പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം; വയറിന് ​ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ; കേസിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴുത്തുംപറമ്പില്‍ അജയനാണ് ഭാര്യ അനു(33)വിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ച് മാസമായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. കുന്നംകുളത്തെ സ്വന്തം വീട്ടിലാണ്...

പ്രതിമാസ കോണ്‍ഫറൻസെന്ന പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപാനം ; രഹസ്യവിവരത്തെ തുടർന്ന് വിജിലൻസിന്റെ മിന്നല്‍ പരിശോധന ; കുടുങ്ങി ഡിഐജി അടക്കം ആറ് ഓഫീസർമാർ ; അനധികൃതമായി സൂക്ഷിച്ച 33O50 രൂപയും...

തൃശ്ശൂർ: രഹസ്യവിവരത്തെ തുടർന്നുള്ള വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ രജിസ്ട്രേഷൻ വകുപ്പിലെ ഡിഐജി അടക്കം ആറ് ഓഫീസർമാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോണ്‍ഫറൻസെന്ന പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന...

അനാഥനായതിനാൽ വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറും, യുവതികളുടെ കണ്ണീരാനുകൂല്യത്തിൽ നാല് കെട്ടി; ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും; കെണിയിലാക്കിയത് ഫെയ്‌സ്ബുക്ക് സൗഹൃദം; രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ്ബുക്ക്...

പത്തനംതിട്ട: ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാന്‍ നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്‌സ്ബുക്ക് സൗഹൃദം കെണിയായി. താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന...

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം ; യുവാവ് മരിച്ചു ; കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോൾ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നുവെന്ന് വിവരം

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍...

മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് ; സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ ഏർപ്പാട് ചെയ്തു ; ദിവസങ്ങൾക്ക് ശേഷം ഒടുവിൽ പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ...

ഗർഭപാത്രം തകർന്ന് കുട്ടി ഉള്ളിൽ വീണ അവസ്ഥയിൽ ആയിരുന്നു; കല്ലാറിലെ വെള്ളത്തിൽ 12 മണിക്കൂർ വരെ നിലയുറപ്പിച്ചത് ശാരീരിക പ്രയാസങ്ങളെ തുടർന്ന്; കൊക്കാത്തോട്ടിൽ ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പത്തനംതിട്ട: കൊക്കാത്തോട്ടിൽ ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. ഗർഭപാത്രം തകർന്ന് കുട്ടി ഉള്ളിൽ വീണ അവസ്ഥയിൽ ആയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം പിടിയാന കല്ലാറിലെ വെള്ളത്തിൽ 12 മണിക്കൂർ...

പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍ ; ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു ; അന്വേഷിക്കാൻ 11 സംഘങ്ങൾ ; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി...

ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍; മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; പ്രാഥമിക അന്വേഷണത്തിന് ശേഷമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ്

കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍...

ബിയര്‍ കുപ്പികൊണ്ട് തലയടിച്ചുപൊട്ടിച്ചു; ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ചു; അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു; മലര്‍ത്തികിടത്തി കണ്ണില്‍ പശയൊഴിച്ചു; എതിര്‍ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ...
- Advertisment -
Google search engine

Most Read