video
play-sharp-fill

Wednesday, July 16, 2025

Yearly Archives: 2025

കുപ്പി കള്ളന്മാർ സൂക്ഷിച്ചോ… ഇല്ലെങ്കിൽ പിടിവീഴും; ബെവറജസ് കോർപ്പറേഷന്റെ വില്പന കേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം; കുപ്പി അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും

തിരുവനന്തപുരം: ബെവറജസ് കോർപ്പറേഷന്റെ ചില്ലറ വില്പന കേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്‌ സംവിധാനം വരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധമാണ് ക്രമീകരണം. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിൽ...

മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിൽ; മയക്കുവെടിയേറ്റ് നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു; ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്‍റ് ആംബുലന്‍സിൽ കയറ്റി; ആനയുടെ ചികിത്സ കോടനാട്

തൃശൂര്‍: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിൽ. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്‍റ് ആംബുലന്‍സിലേക്ക്...

വീടിൻ്റെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്ന യുവാവിന് നേരെ പാഞ്ഞെടുത്ത് കാട്ടുപന്നി; വീടിനുള്ളിലും രക്ഷയില്ല; കാട്ടുപന്നി ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. വീട്ടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലെ...

പാചകത്തിന് ശേഷം ഉടനെ സ്റ്റൗവ് വൃത്തിയാക്കാറുണ്ടോ ? ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഗ്യാസ് സ്റ്റൗവിനെ പല രീതികളിലും കേടുപാടുകൾ വരുത്തും ; ഇത് ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പാചകം ചെയ്ത് കഴിഞ്ഞാൽ പിന്നെ ഗ്യാസ് സ്റ്റൗവ് വൃത്തിയാക്കാനുള്ള തിരക്കിലായിരിക്കും എല്ലാവരും. ചൂടായിരിക്കുന്ന ഗ്യാസ് സ്റ്റൗവ് അപ്പോൾ തന്നെ വൃത്തിയാക്കുന്നത് നിങ്ങളുടെ ഗ്യാസ് സ്റ്റൗവിനെ പല രീതികളിലും കേടുപാടുകൾ വരുത്തും. അത് ഒഴിവാക്കാൻ...

വൻ മയക്കുമരുന്ന് വേട്ട; ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിൽ

കൊച്ചി: ചെറായിയിൽ എക്‌സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെത്തതായി എക്സൈസ് അറിയിച്ചു. കൊച്ചി...

അപേക്ഷ നൽകുന്നതിന് കാത്തുനിൽക്കേണ്ട; ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ യോഗ്യരായവരെ ഒരേപോലെ പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാകുംമുൻപ് ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ ആരെങ്കിലും അപേക്ഷ നൽകുന്നതിന് കാത്തുനിൽക്കാതെ യോഗ്യരായവരെ ഒരേപോലെ പരിഗണിക്കണമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 432-ാം വകുപ്പോ ഭാരതീയ നാഗരിക സുരക്ഷാ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 പവൻ കൈക്കലാക്കി ; സംഭവത്തിൽ പ്രതി പിടിയിൽ

തലശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണം കൈവശപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. 25 പവൻ സ്വർണം നഷ്ടമായെന്നാണ് യുവതിയുടെ പരാതി. 14...

ഭർത്താവിന് പരസ്ത്രീ ബന്ധം; ചോദ്യം ചെയ്തതോടെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി; വീണ്ടും വഴിയിൽവച്ച് ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം കണ്ടു; ഉറങ്ങികിടന്ന ഭർത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി

ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി. വിരുദുനഗർ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭർത്താവ് അൻപരശ(42)ന്റെ തലയിൽ ആട്ടുകല്ലിട്ടത്. തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. പത്തുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്....

നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ ; പരാതിയുമായി ബന്ധുക്കൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

തളിപ്പറമ്പ് : നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ...

ഒരു കുട്ടി പാലത്തില്‍ കൂടി സൈക്കിള്‍ ചവിട്ടി വരുന്നു, യൂണിഫോമും ഇട്ടിട്ടുണ്ട്, കുട്ടിയെ പിടിച്ചുനിര്‍ത്തിയപ്പോൾ കരയാൻ തുടങ്ങി, തമാശയൊക്കെ പറഞ്ഞ് അവിടെ പിടിച്ചുനിര്‍ത്തി പൊലീസിനെ വിളിച്ചു; കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രക്ഷകനായത്...

കൊച്ചി: കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. ഇന്നലെ രാത്രിയോടെ വല്ലാർപാടത്തു നിന്നാണ് വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജോര്‍ജ് എന്ന...
- Advertisment -
Google search engine

Most Read