വയനാട്: സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ...
കൊച്ചി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു.
മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം,...
തിരുവനന്തപുരം:സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട ഗൈനക്കോളജിസ്റ്റിനെതിരെ ആരോഗ്യ വകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പരാതി.
സർജിക്കൽ മോപ് ഗർഭ പാത്രത്തിനുള്ളിൽ വച്ച് തുന്നിയ സംഭവത്തിൽ കുറ്റക്കാരിയെന്ന് സ്ഥിരം ലോക് അദാലത്ത് കണ്ടെത്തിയ നെയ്യാറ്റിൻകര...
കോഴിക്കോട്: വീടിന്റെ ഓട് പൊളിച്ച് 25 പവൻ സ്വർണം മോഷ്ടിച്ചു. മുക്കം കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയിലായിരുന്നു സംഭവം. സെറീനയും കുടുംബവും ബന്ധുവീട്ടിൽ...
തൃശൂർ : ഇരിഞ്ഞാലക്കുടയിലെ ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും. ഉടമകൾ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നു.
ഉടമയായ സുബിൻ, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന...
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ദേവസ്വത്തിലെ ആന പാപ്പാന്മാര്‍ നിസഹകരണ സമരം നടത്തി. ദേവസ്വം ചെയര്‍മാന്‍ ഖേദം പ്രകടനം നടത്തിയതോടെ പാപ്പാന്മാര്‍ സമരത്തില്‍നിന്ന് പിന്മാറി.
കഴിഞ്ഞ...
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതായിരിക്കും. കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍...
പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു.
ഒരു വയസുള്ള ഐസിൻ എന്ന ആൺകുട്ടിയാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 7...
കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും കത്തിനശിച്ചു.
കടയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി.
നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോംപ്ലക്സിലാണ്...