video
play-sharp-fill

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ കർമ്മ പദ്ധതി; പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ പഠിക്കുന്ന കുട്ടികൾ ദിവസവും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അവസരം ഉണ്ടാക്കും; എട്ടാം ക്ലാസിൽ രണ്ട് പിരീഡും 9, 10 ക്ലാസുകളിൽ ഓരോ പീരീഡ് വീതവും ആരോഗ്യ, കായിക വിദ്യാഭ്യാസത്തിനായി നീക്കിവെക്കണമെന്നും മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി […]

എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ; ഇവരിൽനിന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള പൈപ്പുകളും പൊലീസ് കണ്ടെടുത്തു

കൊച്ചി: മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇടപ്പാറ മാഹിൻ, ചേന്നര അൽ അനൂദ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരിൽനിന്നും 0.24 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരിൽ നിന്ന് കിട്ടിയ […]

ചങ്ങനാശ്ശേരിയിൽ സ്‌കൂട്ടർ ഓടിച്ച 16 കാരൻ അപകടത്തിൽ മരിച്ചു; കേസിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച ആളും കുട്ടിയുടെ അച്ഛനും പ്രതികൾ ;പിതാവിനെ പ്രതിചേർത്തത് പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്

ചങ്ങനാശ്ശേരി : കഴിഞ്ഞ 29ഈം തീയതി ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലാണ് സംഭവം. രാത്രി കൂട്ടുകാരനുമൊത്ത് അച്ഛന്റെ പേരിലുള്ള സ്കൂട്ടറിൽ സിനിമക്ക് പോയതായിരുന്നു മരണപ്പെട്ട പതിനാറുകാരൻ.   എസ്റ്റേറ്റ് പടി ഭാഗത്ത്‌ വച്ച് എതിരെ വന്ന കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൾ […]

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവതികൾ അറസ്റ്റിൽ; ഇവരിൽനിന്ന് വാനിറ്റി ബാഗുകളിൽ സൂക്ഷിച്ചിരുന്ന ഏഴു കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പൊലീസിന്റെ പിടിയിൽ. കണ്ടമാൽ ഉദയഗിരി സ്വർണ്ണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ കാലടിയിൽ വച്ച് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും […]

മോഷ്ണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് ഉറുമ്പിനെ വിതറി മർദ്ദിച്ചു ; 9 യുവാക്കള്‍ അറസ്റ്റില്‍

ബംഗളുരു : മോഷണംകുറ്റം ആരോപിച്ച്‌ പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ […]

ആരോഗ്യ സംരക്ഷണം, മുഖ സൗന്ദര്യം എന്നിവയ്ക്കുള്ള 41 പുതിയ ഉത്‌പന്നങ്ങളില്‍ മായം; സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

അബുദാബി: ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യ വർദ്ധനവിനും ഉപയോഗിച്ചിരുന്ന 41 പുതിയ ഉത്‌പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച്‌ അബുദാബി. ഉത്‌പന്നങ്ങള്‍ മായം കലർന്നതാണെന്നും യുഎഇ വിപണിയില്‍ സുരക്ഷിതമല്ലെന്നും അബുദാബി ആരോഗ്യ വകുപ്പാണ് വ്യക്തമാക്കിയത്.   വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ ഉത്‌പന്നങ്ങള്‍ തയ്യാറാക്കിയതും സൂക്ഷിച്ചിരുന്നതും. ഇവ […]

വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രസവ ശേഷം മതിയായ പരിചരണം നൽകിയില്ലെന്നും വിവരം

കൊച്ചി: എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ […]

ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ; പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കും ബാധകം; പുതിയ വില ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്.   പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് […]

കൺസ്യൂമർഫെഡിൽ ശമ്പളപരിഷ്കരണവും,ദിവസ വേതനക്കാർക്ക് ജോലി സ്ഥിരതയും ഉടൻ നടപ്പിലാക്കണം: കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ

കോട്ടയം: കൺസ്യൂമർഫെഡിൽ മുഴുവൻ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണവും ദിവസ വേതന തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ( ഐ എൻ ടി യു സി) റീജണൽകൺവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഷെജി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ […]

നേപ്പാളിൽ രാജവാഴ്ച തിരികെ വേണമെന്ന് ആവശ്യം ഉയരുകയാണ്:പ്രക്ഷോഭത്തില്‍ ഇതുവരെ മൂന്നു പേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു

ഡൽഹി: ജനാധിപത്യത്തിലേക്ക് നേപ്പാള്‍ വഴിമാറിയിട്ട് 17 വർഷം ആകുന്നതേയുള്ളൂ. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന രാജവാഴ്ച തിരികെ വേണമെന്ന് ആവശ്യം കഠ്മണ്ഡുവില്‍ ഉയരുകയാണ്. 2015 മുതല്‍ മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുന്ന നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. തെരുവുപ്രക്ഷോഭങ്ങളെ നേപ്പാള്‍ സർക്കാർ പൊലീസിനെയിറക്കി […]