അതിശക്തമായ മഴ; വയനാട്ടിൽ ഓറഞ്ച് അലർട്ട്; അടുത്ത മൂന്നു മണിക്കൂർ ജാഗ്രതാനിർദേശം; ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി; വ്യാപക കൃഷി നാശം; കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
കൽപ്പറ്റ: വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്.