ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെ സംഘർഷം; തടയാനെത്തിയ പോലീസിനെ ആക്രമിച്ച് യുവാക്കള്‍; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; നിരവധി ഭക്തജനങ്ങള്‍ക്കും പരിക്ക്; നാല് പേർ അറസ്റ്റിൽ
കൊല്ലം: ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെ പോലീസിനെ ആക്രമിച്ച് യുവാക്കള്‍. കിളിമാനൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഗാനമേളക്കിടെ മദ്യപിച്ചെത്തിയ സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ സബ് ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. […]