video
play-sharp-fill

മദ്യത്തിനൊപ്പം എലി വിഷം ചേർത്ത ബീഫ് കഴിച്ചു ;യുവാവ് ഗുരുതരാവസ്ഥയിൽ; ബീഫ് നൽകിയ സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്; എലി വിഷം ചേർത്തതായി സുഹൃത്തിനോട് പറഞ്ഞെന്നും അറിഞ്ഞശേഷമാണ് കഴിച്ചതെന്നും പ്രതിയുടെ മൊഴി

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിൻ്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെയാണ് കേസ് എടുത്തത്. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാൽ താൻ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം നഗരമധ്യത്തിൽ പാറേച്ചാൽ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നഗരസഭ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് സാഹസികമായി പിടി കൂടി; നഗരത്തിൽ കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറിക്കാരെ കൊണ്ട് പൊറുതിമുട്ടി ജനം

കോട്ടയം : നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലർമാരും ചേർന്ന് കോട്ടയം പുത്തനങ്ങാടിയിൽ വച്ച് അതിസാഹസികമായി പിടികൂടി. പാറേച്ചാൽ ബൈപ്പാസിൽ മാലിന്യം തള്ളാനെത്തിയ സംഘത്തിൻ്റെ ലോറി തടഞ്ഞതോടെ മൂന്ന് ലോറിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു, ഇതിൽ രണ്ട് പേരെ കൗൺസിലർ ഓടിച്ചിട്ട് പിടികൂടി. ഒരാൾ രക്ഷപെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി രഞ്ജിത്ത്, കൗൺസിലർ അഡ്വ. ടോം കോര അഞ്ചേരില്‍, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് […]

കേക്കിൽ ചേർക്കാൻ വച്ചിരുന്ന എസൻസ് അമിതമായി കഴിച്ച 3 തടവുകാർ മരിച്ചു: ക്രിസ്മസിന് ജയിൽ ബേക്കറിക്ക് കേക്കിന് ഓർഡർ ഉണ്ടായിരുന്നു: മരിച്ചവർക്ക് ബേക്കറിയിലായിരുന്നു ജോലി: ചികിത്സയിലായിരുന്ന തടവുകാരിൽ മൂന്നാമൻ ഇന്നലെയാണ് മരിച്ചത്.

മൈസൂരു: ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കേക്കില്‍ ചേർക്കേണ്ട എസൻസ് അമിത അളവില്‍ കുടിച്ച്‌ മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്. ഗുണ്ടില്‍ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗല്‍ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൈസൂരു സെൻട്രല്‍ ജയിലിലെ ബേക്കറിയില്‍ ക്രിസ്തുമസിന് ലഭിച്ച ബള്‍ക്ക് ഓർഡർ തയ്യാറാക്കുന്നതിന് വാങ്ങിയ എസൻസാണ് ഇവർ കുടിച്ചത്. ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവർ പരാതിപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സകള്‍ ജയിലില്‍ […]

ചർമ്മസംരക്ഷണത്തിന് പുറത്ത് നിന്ന് മാത്രമല്ല ഉള്ളിൽ നിന്നും സംരക്ഷണം നൽകണം; ചർമ്മത്തെ തിളക്കമുള്ളതാക്കാൻ ദിവസവും കുടിക്കേണ്ട ചില പാനീയങ്ങൾ

ചർമ്മസംരക്ഷണത്തിന് പുറത്ത് നിന്ന് മാത്രമല്ല ഉള്ളിൽ നിന്നും സംരക്ഷണം ആവശ്യമാണ്. ഭക്ഷണങ്ങൾ മാത്രമല്ല പാനീയങ്ങളും ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ചില പാനീയങ്ങൾ കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഹെർബൽ ടീ പോലുള്ള മറ്റ് ചില പാനീയങ്ങളും ചർമ്മത്തിന് നല്ലതാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ പാനീയങ്ങളും തിളങ്ങുന്ന ചർമ്മത്തിന് ഫലപ്രദമാണ്. നിർജലീകരണം വരണ്ട ചർമ്മത്തെ തടയുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിന് ദിവസവും രാവിലെ കുടിക്കേണ്ട ചില പാനീയങ്ങൾ. ഒന്ന് തിളങ്ങുന്ന ചർമ്മത്തിന് ഏറ്റവും മികച്ച പ്രഭാത പാനീയങ്ങളിൽ ഒന്നാണ് ചെറുചൂടുള്ള […]

പച്ചക്കറി ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം; 30 പേർക്ക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് […]

ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ല, കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ വീഴ്ചപറ്റി, ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരം; കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ജിസിഡിഎ പൊലീസിന് വിശദീകരണം നൽകി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്ന് വിശദീകരണ കുറിപ്പിലുണ്ടായി. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി. മൃദംഗ വിഷനുമായുള്ള കരാറിന്റെ പകർപ്പും മറുപടിക്ക് ഒപ്പം നൽകിയിട്ടുണ്ട്.  

പ്രഭാത നടത്തത്തിനിടെ മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി: മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ല, ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല, താൻ മാധ്യമ വിചാരണയുടെ ഇര; വിസ്മയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സുപ്രീംകോടതിയിൽ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു. പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ജാമ്യം എന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിന്റെ ഹർജി സമർപ്പിച്ചത്. ഡിസംബർ മാസം 30നാണ് കിരണിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ […]

പെരിയ ഇരട്ടക്കൊല കേസ്: ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ പുറത്തിറങ്ങി; സിപിഎം ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ജയിലിലെത്തി പ്രതികളെ സ്വീകരിച്ചു

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ പുറത്തിറങ്ങി. പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തിയിരുന്നു. കൂടാതെ കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തി. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അൽപ്പസമയത്തിനകം പ്രതികൾ പുറത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ […]

അസഹ്യമായ ദുർഗന്ധം; സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്ന ടാങ്കർ ലോറി; സംസ്ഥാന പാതയോരത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുവന്ന ടാങ്കർ ലോറി പിടികൂടി നാട്ടുകാർ; മാലിന്യം തള്ളിയത് പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന തോട്ടിൽ; നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് ലോറിയിൽ ഉണ്ടായിരുന്ന 2 പേർ

കോഴിക്കോട്: സംസ്ഥാന പാതയോരത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുവന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിനും – വലിയ പറമ്പിനും ഇടയിലെ ഓവുങ്ങൽ തോട്ടിലാണ് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയത്. നിരവധിപ്പേർ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി  ഉപയോഗിക്കുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്. പല കുടിവെള്ള പദ്ധതികൾക്ക് വെള്ളമെടുക്കുന്ന ഇരുവഴിഞ്ഞി പുഴയിലാണ് ഈ തോട് സംഗമിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 11:30 തോടെയാണ് മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. KL 45 D […]