video
play-sharp-fill

പലർക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം, പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു, കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട; സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫെയ്സ്ബുക്കിൽ പുതുവത്സരാശംസ നേർന്ന സന്ദേശത്തിലാണ് കടുത്ത വിമർശനം. പല4ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് […]

കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവം: അശാസ്ത്രീയമായാണ് വേദി നി‍ർമിച്ചതെന്ന് റിമാൻഡ് റിപ്പോ‍ർട്ട്; കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്. കേസിൽ […]

പാമ്പുകടിയേറ്റ് ​ഗൃഹനാഥൻ മരിച്ചു ; മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ മൂർഖന്‍റെ കടിയേറ്റ് പാമ്പുപിടിത്തക്കാരനും ദാരുണാന്ത്യം

കൊല്ലം: പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച […]

കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം വിളിച്ചു ചേർത്തു; സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സുരക്ഷിതമായ വാഹന നിയന്ത്രണം ഉണ്ടാകും; പെൺകുട്ടികൾക്കായി താമസസ്ഥലങ്ങളിൽ പിങ്ക് പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുമെന്നും മന്ത്രി

തിരുവനന്തപുരം: കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം മന്ത്രി വിളിച്ച് ചേർത്തു. കലോത്സവത്തിന്റെ വിജകരമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് […]

പ്രൈവറ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം ; ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു. മോഡൽ സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ സമയത്തിൽ ഇന്നുമുതൽ മാറ്റം ; ചില ട്രെയിനുകൾ നേരത്തെയും ചിലത് വൈകിയും പുറപ്പെടും ; റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത് ഒന്നര വർഷത്തിനു ശേഷം ; ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാം

തിരുവനന്തപുരം : വിവിധ ട്രെയിനുകൾ പുറപ്പെടുന്നതും അവസാന സ്റ്റോപ്പിൽ എത്തുന്നതുമായ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണറെയിൽവേ. സമയമാറ്റം ബുധൻ പ്രാബല്യത്തിലാകും. വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത […]

ഭാര്യവീട്ടിൽ വിരുന്നിനെത്തി ; ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു ; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

മലപ്പുറം: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. […]

2024ന് വിട…! പുതുവര്‍ഷം പിറന്നു ; പ്രതീക്ഷകളോടെ ലോകം ; പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും ; പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ് ; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2025 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. പാട്ടും നൃത്തവുമായി ആഘോഷത്തോടെ 2025നെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിര്‍പ്പ്. ബീച്ചുകളിലും ആഘോഷകേന്ദ്രങ്ങളിലും ഒഴുകിയെത്തി ജനം. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ […]