സിഇ മാർക്കിന് ക്ലാസ് പരീക്ഷകൾ നിർണായകം; വിദ്യാർത്ഥികളുടെ പഠനമികവ് വിലയിരുത്താൻ ഓരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകൾ; എഴുത്തുപരീക്ഷക്ക് പുറമെ ഓപൺ ബുക്ക് പരീക്ഷയും; അക്ഷരത്തെറ്റും വ്യാകരണ പിഴവുമില്ലാതെയുള്ള എഴുത്തിനും പ്രാധാന്യം
തിരുവനന്തപുരം: സിഇ മാർക്കിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങളിലൊന്ന് ക്ലാസ് പരീക്ഷകളായിരിക്കും. പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ, ധാരണകൾ, ശേഷികൾ, നൈപുണികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ വിദ്യാർത്ഥി നേടിയത് ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്തും. ഇതിനായി ഓരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകളാണ് നിർദേശിച്ചിരിക്കുന്നത്. […]