അക്ഷരത്തെറ്റ് കള്ളനെ പൂട്ടി; സഹോദരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് പോലീസ് പിടിയില്‍
മിർസാപൂർ: ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് കാരണം പണി പാളി.സഹോദരനെ തട്ടിക്കൊണ്ടു പോയി സ്വന്തം കുടുംബത്തിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അയച്ച കത്തിലെ അക്ഷരത്തെറ്റാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ജനുവരി 5 നാണ് 27 കാരനായ സഞ്ജയ്കുമാർ തൻ്റെ മൂത്ത സഹോദരനെ ഒരു വ്യാജ തട്ടിപ്പ് സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചത്. സംഭവമിങ്ങനെ, പണത്തിന് അല്‍പ്പം ആവശ്യം വന്നതോടെ യുവാവ് ഒരു ഉപായം കണ്ടെത്തി. മിർസാപൂരിലെ ഒരു ചൂരല്‍ കടയിലെ ജോലിക്കാരനായിരുന്നു സഞ്ജയ്. അടുത്തിടെ സഹാബാദില്‍ വെച്ച് ഇയാളുടെ ബൈക്ക് ഇടിച്ച് […]