വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം; ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും. സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും. കത്തിലെ കയ്യക്ഷരം സ്ഥിരീകരിക്കാൻ വിജയൻ മുൻപേ എഴുതിയ രേഖകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് കിട്ടിയശേഷം കോടതിയെ സമീപിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അനുമതി തേടും. ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ […]