video
play-sharp-fill

ഇനി പൂർണമായും ബയോമെട്രിക്ക് പഞ്ചിങ് ; സെക്രട്ടേറിയറ്റ് ജീവനക്കാർ ഇനി മുതൽ ഹാജർ ബുക്കിൽ ഒപ്പിടേണ്ട ; ഹാജർ പുസ്തകം ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണസിരാ കേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ സംബന്ധിച്ചടുത്തോളം ഹാജർ ബുക്ക് പഴങ്കഥയായി. ഡിസംബ‍ർ മാസം മുതൽ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായ നിലയിൽ നടപ്പാക്കുമെന്ന നിർണായക തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ ഹാജർ പുസ്തകം ഒഴിവാക്കിയെന്നും സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയെന്നുമുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാലാണ് ഹാജർ […]

കൊച്ചി സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിത്തം ; ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു ; സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു ; ആറ് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന ; തീ നിയന്ത്രണവിധേയമാക്കി

സ്വന്തം ലേഖകൻ കൊച്ചി : സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു. തീപിടുത്തത്തിൽ ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു. സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.