video
play-sharp-fill

ജനുവരി രണ്ടിന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും; നാളെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും

തിരുവനന്തപുരം: ഗവർണറുടെ സത്യപ്രതിജ്ഞ 2025 ജനുവരി രണ്ടിന്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രണ്ടിന് രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവർണറായി അധികാരമേൽക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ […]

‘എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫറാണ്, ഡിപിസി കൂടാൻ വൈകിയത് കൊണ്ടാണ് ഉത്തരവ് വൈകിയത്; വേറെ ഒരുതരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല; വാർത്ത വന്നത് ദുരുദ്ദേശത്തോടെ; പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്

ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത […]

‘ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു, എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത; അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും; ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ;നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം; പുതുവർഷ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : പുതുവത്സര ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകതയെന്നും അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും ആശംസാക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ആശംസാ വീഡിയോ പങ്കുവച്ചിട്ടുണ്ട്.   പോസ്റ്റിന്റെ […]

കലൂര്‍ സ്‌റ്റേഡിയത്തിലെ ​ഗാലറിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം: സുരക്ഷാ വീഴ്ചയില്ലെന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം സംഘാടകരെ രക്ഷിക്കാൻ; ആരെ പറ്റിക്കാനാണ് അന്വേഷണം നടത്തുന്നത്? പോലീസിനും ജിസിഡിഎക്കും സംഘാടകര്‍ക്കും സുരക്ഷാ വീഴ്ചയില്‍ പങ്കുണ്ട്; പ്രതികരണവുമായി വി ഡി സതീശൻ

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സുരക്ഷാ വീഴ്ചയില്ലെന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം സംഘാടകരെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പോലീസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ജിസിഡിഎയിലെ എന്‍ജിനീയറിങ് വിഭാഗവും […]

സ്‌കൂളുകളിലെ പഠനയാത്ര ; അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല ; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സ്‌കൂളുകളിലെ പഠനയാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഷാനവാസ്.എസ് ഒപ്പിട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് […]

വയനാട് കളക്ടറേറ്റിനു മുൻപിൽ വയോധികന്റെ ആത്മഹത്യാ ശ്രമം: ഭൂമി പ്രശ്നത്തിൽ 9 വർഷം സമരം

  കൽപറ്റ: വയനാട് കളക്ടറേറ്റിന് മുൻപിൽ വയോധികൻ്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ 9 വർഷമായി കളക്ടറേറ്റിനു മുൻപിൽ ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.   മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിൻ്റെ സമരപ്പന്തലിൻ്റെ […]

കഞ്ചാവ് കടത്ത് കേസിൽ പ്രതികൾക്ക് 25 വർഷം തടവും 2 ലക്ഷം രൂപ വീതം പിഴയും ചുമത്തി കോടതി; 2 വർഷം മുമ്പ് പിക്ക് അപ് വാനിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 155 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വിധി

കല്‍പ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂര്‍ പാക്കത്ത് അബ്ദുള്‍ നിസാര്‍ […]

പുതുവത്സാരാഘോഷം മുതലെടുക്കാന്‍ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ; പുതുവത്സരാശംസാ ഇ-കാർഡുകൾ തുറക്കരുതെന്ന് മുന്നറിയിപ്പ്; ഓഫറുകൾ മുന്നോട്ട് വയ്ക്കുന്ന സമ്മാന പദ്ധതികളുള്ള ഓട്ടോമേറ്റഡ് കോളുകളിലും ജാ​ഗ്രത വേണമെന്ന് നിർദേശം

തിരുവനന്തപുരം: പുതുവത്സാരാഘോഷം മുതലെടുക്കാന്‍ സൈബർ ക്രിമിനലുകൾ പുതിയ രീതികളുമായി രംഗത്ത്. പുതുവത്സരാശംസകൾ നേർന്ന് കൊണ്ട് വാട്ട്സ്ആപ്പിൽ ലഭിക്കുന്ന ഒരു ഇ-കാർഡ് ആകാം നിങ്ങളുടെ ബാങ്ക് ബാലന്‍സുമായി പോകുന്നതെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പ്രലോഭനകരമായ ഓഫറുകൾ മുന്നോട്ട് വയ്ക്കുന്ന സമ്മാന പദ്ധതികളുള്ള ഓട്ടോമേറ്റഡ് കോൾ […]

പുതുവത്സരം വെള്ളത്തിലാകുമോ? ; സംസ്ഥാനത്ത് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി […]

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വ്യാഴാഴ്ച അധികാരമേല്‍ക്കും

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2ന് രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. […]