ദിവസങ്ങൾക്ക് മുൻപേ വീടുകളുടെ പരിസരങ്ങൾ നിരീക്ഷിക്കും ; സിസിടിവി ദൃശ്യങ്ങളിൽ പെടില്ലെന്ന് ഉറപ്പാക്കിയ ശേഷം മോഷണം ; മോഷണ മുതൽ പണയം വെച്ചും വിൽപന നടത്തിയും ആഡംബര ജീവിതം ; ദമ്പതിമാർ പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദമ്പതിമാർ പിടിയിൽ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടമ്പ് പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ്(42), ഭാര്യ ഇടുക്കി ഉടുമ്പൻചോല കർണപുരം കൂട്ടാർ ചരമൂട് രാജേഷ് ഭവനിൽ രേഖ (33), പാലോട് നന്ദിയോട് ആലംപാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന അരുൺ (27), ഭാര്യ പാങ്ങോട് വെള്ളയംദേശം കാഞ്ചിനട തെക്കുകര പുത്തൻവീട്ടിൽ ശിൽപ(26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. പാലോട്, പെരിങ്ങമ്മല, നന്ദിയോട് ഭാഗങ്ങളിൽ […]