തൃശൂരിൽ രണ്ടു കോടിയുടെ സ്വര്‍ണ്ണം കവർന്ന സംഭവം; മുഖ്യ സൂത്രധാരൻ ഇൻസ്റ്റാഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളില്‍ പ്രതിയായ റോഷന്‍ വര്‍ഗീസ് ഇൻസ്റ്റയിൽ റോഷൻ തിരുവല്ല; ദേശീയപാത കേന്ദ്രീകരിച്ചുള്ള കൊള്ള സംഘത്തിന്റെ തലവന് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്
തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ നിറയെ രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ്. എന്നാൽ, മൂന്നു സംസ്ഥാനങ്ങളിലായി 22 കേസുകളില്‍ പ്രതിയാണ് റോഷന്‍. തിരുവല്ലക്കാരന്‍ റോഷൻ വര്‍ഗീസ്, ഇന്‍സ്റ്റയിലെ ഫോളോവേഴ്സിനിടയില്‍ റോഷന്‍ തിരുവല്ല എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ദേശീയപാത കേന്ദ്രീകരിച്ചുള്ള കൊള്ള സംഘമാണ് ഇയാളുടേത്. തൃശൂര്‍ കുതിരാന്‍ ദേശീയ പാതയില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോയിലേറെ സ്വര്‍ണം തട്ടിയ ഒമ്പതംഗ […]