സ്ത്രീകൾക്കെതിരായ കുറ്റകൃത്യം: ശിക്ഷ വേഗത്തിൽ നടപ്പാക്കണം: മോദി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി സംഘടിപ്പിച്ച ജില്ലാ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള ദ്വിദിന ദേശീയസമ്മേളം ഉദ്ഘാടനം ചെയ്ത് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങളുണ്ട്. അതിവേഗം നീതി ഉറപ്പാക്കാൻ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ക്കിടയില്‍ മികച്ച ഏകോപനം ഉറപ്പാക്കണം”-പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയിലെ ആർ.ജികർ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പുതുതായി നടപ്പാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ […]