ഭൂമിക്കടിയില്‍നിന്ന് മുഴക്കം ; ഇഞ്ചിയാനിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു ; ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി
സ്വന്തം ലേഖകൻ മുണ്ടക്കയം: ഭൂമിക്കടിയില്‍നിന്ന് മുഴക്കം ഉയർന്നതിനെ തുടർന്ന് ഇഞ്ചിയാനിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലംപാറ ഭാഗത്താണ് കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്നു മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസിന്‍റെ നേതൃത്വത്തില്‍ സംഘം സ്ഥലം സന്ദർശിച്ചു. വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി തഹല്‍സില്‍ദാരുടെ നിർദേശപ്രകാരം മുണ്ടക്കയം വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അപകട ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായും […]