play-sharp-fill

സ്കൂൾ സമയം ഇനി 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ; ഓരോ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറക്കാനും നിർദേശം

തിരുവനന്തപുരം: സ്കൂൾ സമയം മാറ്റാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നാണ് ശുപാർശ. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറക്കാനും നിർദേശമുണ്ട്. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുറക്കാാണ് നിർദേശം. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് ക്ലാസ് തുടങ്ങുന്നത്. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് […]

ദുരന്തവും അവസരമാക്കി ഓൺലൈൻ തട്ടിപ്പ്: മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പേരിൽ വ്യാജ സന്ദേശങ്ങൾ, ദുരിതാശ്വാസത്തിനെന്ന പേരിൽ സഹായധനം നൽകാൻ ക്യൂആർ കോഡോ ലിങ്കോ ഗൂഗിൾ പേ നമ്പറോ നൽകും; വയനാട് ദുരന്തത്തിന്റെ പേരിൽ സൈബർ തട്ടിപ്പിന് സാധ്യത, തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് 40 വയസിനു മുകളിലുള്ളവരെ, കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി സൈബർ വിദഗ്ദ്ധർ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്ന് സൈബർ വിദഗ്ദ്ധർ. മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പേരിലടക്കം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ്. സർക്കാരിന്റെ ഔദ്യോഗിക സന്ദേശമെന്നു തോന്നുന്ന തരത്തിലാവും കാർഡുകളും വോയിസ് ക്ലിപ്പുകളും പുറത്തിറക്കുന്നത്. അതാനാൽ ജാ​ഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. അവശ്യ സാധനങ്ങൾക്കുള്ള സഹായധനം നൽകാൻ ക്യൂആർ കോഡോ ലിങ്കോ ഗൂഗിൾ പേ നമ്പറോ നൽകിയിരിക്കും. വിശ്വസിച്ച് പണമയക്കുന്നത് സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളിലേയ്ക്കാവും. പോസ്റ്റിനൊപ്പം കാണുന്ന ലിങ്കുകൾ മാൽവെയറുകളാകാനും സാധ്യതയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് ഫോണിലേയ്ക്ക് […]

സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകള്‍ കൂട്ടിയതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എൻഎല്ലിന് പിന്നാലെ ജനം ; ഒരൊറ്റ സംസ്ഥാനത്ത് മാത്രം രണ്ട് ലക്ഷം പുതിയ കണക്ഷൻ

ഹൈദരാബാദ് : സ്വകാര്യ ടെലികോം കമ്ബനികള്‍ താരിഫ് നിരക്കുകള്‍ കൂട്ടിയതോടെ പൊതുമേഖല കമ്ബനിയായ ബിഎസ്‌എന്‍എല്ലിന്‍റെ നല്ലകാലം വരികയാണെന്ന് സൂചനകള്‍. നിരക്ക് വര്‍ധനയ്ക്ക് ശേഷമുള്ള 30 ദിവസത്തിനിടെ ആന്ധ്രാപ്രദേശ് സര്‍ക്കിളില്‍ മാത്രം രണ്ട് ലക്ഷം മൊബൈല്‍ സിമ്മുകളാണ് ബിഎസ്‌എന്‍എല്‍ ആക്റ്റീവേറ്റ് ചെയ്തത്. വെറും ഇരുപത്തിമൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷം സിം കാര്‍ഡുകള്‍ ആക്റ്റിവേഷന്‍ ചെയ്യാന്‍ കഴിഞ്ഞതായി ബിഎസ്‌എന്‍എല്‍ ആന്ധ്രാപ്രദേശ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) മുമ്ബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിവേഗം കണക്ഷന്‍ രണ്ട് ലക്ഷം പിന്നിട്ടത്. എന്നാല്‍ ഇത്രയും കണക്ഷനുകള്‍ പുതിയ ഉപഭോക്താക്കളുടെ […]

സീരിയൽ ഷൂട്ടിംഗിനിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക് ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കാട്ടാക്കടയില്‍ സീരിയല്‍ ഷൂട്ടിംഗിനിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. രണ്ടംഗ സംഘമാണ് ഷൂട്ടിംഗ് സംഘത്തെ ആക്രമിച്ചത്. ഇവർ വാഹനവും നശിപ്പിച്ചു. അതേസമയം, ആക്രമണം നടത്തിയ കിള്ളി സ്വദേശികളായ അജീർ, ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മുമ്ബും ചില കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

അത് അർജുന്റെ മൃതദേഹമല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത, സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന മൃതദേഹത്തിന്റെ ചിത്രം മാടങ്കരി ​ഗ്രാമത്തിലെ സ്ത്രീയുടേത്

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അർജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്ന് അധികൃതർ വ്യക്തമാക്കി. അർജുന്റെ മൃതദേഹം എന്ന തരത്തിൽ ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നി​ഗൗഡ എന്ന സ്ത്രീയുടേതാണ്. ഷിരൂരിൽ നിന്ന് അ‍‍ർജുന്റെ ബന്ധു ജിതിൻ വീട്ടിലേക്ക് തിരിച്ചെത്തി. ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേക്ക് പോകും. ഷിരൂരിൽ തിരച്ചിൽ നി‍ർത്തിവെച്ചിരിക്കുകയാണ്. നദിയുടെ അടിയൊഴുക്കിന്റെ ശക്തി കുറഞ്ഞാൽ മാത്രമേ തിരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ കഴിയുകയുള്ളു.

വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക, രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അനാവശ്യമായ വാഹനങ്ങൾ കടത്തിവിടില്ല ,യാത്രക്കാരെ ഈങ്ങാപ്പുഴയില്‍ തടയുമെന്ന് പോലീസിന്റെ അറിയിപ്പ്

താമരശ്ശേരി: വയനാട്ടില്‍ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയർപ്പോർട്ട്, റയില്‍വേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്ബർ:+91 94979 90122 ഈങ്ങാപ്പുഴയില്‍ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം നിലനില്‍ക്കുന്നുണ്ട്, അതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഇതുവഴി വരാതിരിക്കുക. […]

കേരളം ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കേന്ദ്രമാകുന്നുവോ..? വയനാടിന് പുറമെ നാല് ജില്ലകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ, കുഫോസ് പഠനറിപ്പോർട്ട് പുറത്ത്, സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാധ്യത

തിരുവനന്തപുരം: മരണം താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ 32% പ്രദേശം മാരക ഉരുൾപൊട്ടൽ സാധ്യതയുള്ള അതിതീവ്ര മേഖല. വയനാടിന് പുറമേ,​ ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണെന്ന് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് യൂണിവേഴ്സിറ്റി (കുഫോസ്) പഠന റിപ്പോർട്ട്. സംസ്ഥാനത്ത് 460 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനോ മണ്ണൊലിപ്പിനോ സാധ്യതയുണ്ട്. അതിൽ 32 സ്ഥലങ്ങളിൽ 30 ശതമാനത്തിലേറെയും 76 സ്ഥലങ്ങളിൽ 20 ശതമാനത്തിലേറെയും ഉരുൾ പൊട്ടൽ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.  അപകട സാധ്യതയുള്ള […]

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു താത്പര്യമുള്ള വിഷയമാണ്, ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്ന് ഹൈക്കോടതി; റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഓഗസ്റ്റ് ആറിന് വീണ്ടും പരി​ഗണിക്കും, ഇടക്കാല ഉത്തരവ് തുടരും

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഓഗസ്റ്റ് ആറിന് വിശദമായ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും. അതേസമയം, പ്രസക്തമായ ചില ചോദ്യങ്ങള്‍ ബുധനാഴ്ച ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഹർജിയിൽ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മീഷന്റെ അഭിഭാഷകനും കോടതിയില്‍ […]

വയനാട് ഉരുൾപൊട്ടൽ : ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദർശിക്കാനും ഉദ്യോഗസ്ഥ-സർവകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക്

കോഴിക്കോട് :  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. നിലവില്‍ അഞ്ച് മന്ത്രിമാരുടെ സംഘമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. രാവിലെ മുണ്ടക്കൈയില്‍ എത്തുന്ന മുഖ്യമന്ത്രി 10.30ന് എ.പി.ജെ ഹാജില്‍ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് 11.30ന് കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സർവകക്ഷി […]

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദ് അന്തരിച്ചു; രക്താര്‍ബുദം ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദ്(71) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ലണ്ടിനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ച അന്‍ഷുമാന്‍ ഗെയ്ക്‌വാദ് രണ്ട് സെഞ്ചുറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്. 1983ല്‍ ജലന്ധറില്‍ പാകിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്. നേരത്തെ […]