play-sharp-fill

നിപ്പയിൽ 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; നിപ്പ ബാധിച്ചു മരിച്ച 14 കാരൻ്റെ സമ്പർക്ക പട്ടികയിൽ 406 പേർ

  മലപ്പുറം: നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിളുകൾ ഫലം നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്.   നിപ്പ വൈറസ് ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്.  14 കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. […]

ഈരാറ്റുപേട്ടയിൽ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല, പിന്തുടർന്ന് എത്തിയ പോലീസ്  വാഹനം ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമം ; മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ; പിടിയിലായത് സ്ഥിരം  കുറ്റവാളികൾ

ഈരാറ്റുപേട്ട : പോലീസിന്റെ വാഹന പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ച് തകർത്ത് രക്ഷപെടാന്‍ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞദിവസം ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ […]

ആനിക്കാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ 33 കാരനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഒന്നാംമൈൽ ഭാഗത്ത് ചേന്നാട്ടുപറമ്പിൽ വീട്ടിൽ റ്റിജോപ്പൻ എന്ന് വിളിക്കുന്ന റ്റിജോ ചാക്കോ (33) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടുകൂടി ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ഷാപ്പിലെത്തിയ ഇയാൾ യുവാവ് വാങ്ങിയ കള്ള് എടുത്തുകുടിച്ചതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിക്കുകയും, ഷാപ്പിന് […]

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു കിട്ടിയ നിധിശേഖരം പുരാവസ്‌തുക്കളെന്ന് പുരാവസ്‌തു വകുപ്പ്‌ ; ഭൂവുടമയ്ക്ക് വിപണി വിലയും 20 % അധിക വിലയും നൽകി ഏറ്റെടുക്കും

തളിപ്പറമ്പ് : കണ്ണൂർ തളിപ്പറമ്പ് ശ്രീകണ്‌ഠപുരത്തു നിന്നു തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കിട്ടിയ നിധിശേഖരം പുരാവസ്‌തുക്കളെന്നു പുരാവസ്‌തു വകുപ്പ്‌. ശാസ്‌ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അവ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായി പുരാവസ്‌തു വകുപ്പ്‌ അറിയിച്ചു. പുരാവസ്‌തുക്കള്‍ കണ്ടെടുത്ത സ്‌ഥലത്തിന്റെ ഉടമയ്‌ക്കു വസ്‌തുക്കളുടെ വിപണി വിലയ്‌ക്കു പുറമേ 20 ശതമാനം അധിക വിലയും നല്‍കിയാകും ഏറ്റെടുക്കുക. 1968 ലെ കേരള ട്രഷര്‍ ട്രോവ്‌ നിയമപ്രകാരമാണു നടപടി. നിധിശേഖരം 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്നു പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. കാശുമാലകള്‍, സ്വര്‍ണമുത്തുകള്‍, ചെറിയ കര്‍ണാഭരണങ്ങള്‍, കമ്മലുകള്‍, വെള്ളി നാണയങ്ങള്‍ എന്നിവയാണു […]

തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണു; 51 കാരന്‍ മരിച്ചു ; അപകടം കൃഷിപ്പണിക്കിടെ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം തിരുനാവായയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഒരാള്‍ മരിച്ചു. സൗത്ത് വെല്ലാര്‍ സ്വദേശി അഴകുറ്റിപ്പറമ്പില്‍ കൃഷ്ണന്‍ (51) ആണ് മരിച്ചത്. തെങ്ങ് കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കൃഷിപ്പണിക്കിടെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ടു. മീന്‍പിടിച്ച ബോട്ട് കടലില്‍ ഉപേക്ഷിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു. 50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 50 പേരും സുരക്ഷിതരായി കരയിലെത്തി. വാണിയമ്പലത്ത് ജിഎസ് എസ് സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരം വീണു. കുട്ടികള്‍ ബസിലേക്ക് കയറുന്നതിന് മുമ്പാണ് മരം […]

മുക്കത്ത് ഒഴുക്കിൽപ്പെട്ട സ്ത്രീക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ടീം ; പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്

കോഴിക്കോട് : മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചഞ്ഞിട്ടില്ല. പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു, ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ  ടീം പുഴയിലേക്ക് ഇറങ്ങി സ്ത്രീയെ രക്ഷപ്പെടുത്തി.ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചിയിൽ അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാര്‍ യാത്ര; ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്

  കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.   ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയത്. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം.   അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചു നിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് […]

കുടുംബ വഴക്കിനെ തുടർന്ന് നാട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും വട്ടംചുറ്റിച്ച് ഗൃഹനാഥൻ ; വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം ഒളിച്ചിരുന്നു, എണ്‍പതടി താഴ്ചയുള്ള കിണറ്റിലിറങ്ങി തപ്പി ഫയര്‍ഫോഴ്സ്

കൊടുമണ്‍: ഫയര്‍ ഫോഴ്സിനെ കിണറ്റില്‍ ചാടിച്ച് ഗൃഹനാഥൻ. കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് അടൂർ ഫയർഫോഴ്സിനെ എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാള്‍ കിണറ്റിൽ വലിയ കല്ലെടുത്തിട്ട് ഒളിച്ചിരിക്കുകയാരുന്നു. കല്ല് വീണ സൗണ്ട് കേട്ട് ഗൃഹനാഥൻ ആണ് കിണറ്റിൽ ചാടിയതെന്ന് സംശയിച്ച് വീട്ടുകാർ ഫയർഫോഴ്സ് നെ വിവരം അറിയിച്ചു, ഉടൻതന്നെ ഫയർഫോഴ്സ് എത്തുകയും കിണറ്റിൽ ഇറങ്ങി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു, എന്നാൽ രാത്രി മൂന്നു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും വട്ടം കിണഞ്ഞു പരിശ്രമിച്ചിട്ടും കിണറിൽ […]

കുടുംബ കലഹം: ഗൃഹനാഥന്‍ കിണറ്റിൽ ചാടിയെന്നറിയിക്കാൻ വലിയ കല്ലെടുത്തിട്ടു: 80 അടി താഴ്ചയുള്ള കിണറ്റിൽ ചാടി ഫയർഫോഴ്സ്:

കൊടുമണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഫയര്‍ ഫോഴ്സിനെ കിണറ്റില്‍ ചാടിച്ചു! അടൂര്‍ ഫയര്‍ ഫോഴ്സിനെയാണ് കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്. ഇയാള്‍ കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി മൂന്നു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും വട്ടം കറങ്ങി. ഒടുവില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന യുവാവിനെ രാവിലെ കണ്ടെത്തി. ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്. ഏകദേശം 80 അടിയോളം […]

കടം കൂടിയപ്പോൾ മോഷണത്തിനിറങ്ങി, ജ്വല്ലറിയിൽ കയറി ജീവനക്കാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചു മോഷണം നടത്തിയ യുവാവും യുവതിയും പിടിയിൽ

  കൊല്ലം: ചടയമംഗലം ശ്രീലക്ഷ്മി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണശ്രമം നടത്തിയ യുവതിയും യുവാവും പിടിയിലായി. നെടുങ്കാട് സ്വദേശി സുജിത്ത് (31), തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്നേഹ (27) എന്നിവരാണ് പിടിയിലായത്.   വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോഷണശ്രമം നടന്നത്. പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോളുകളും പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. 10 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാനാണ് മോഷണശ്രമം നടത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്.   മാലയും പാദസരവും വാങ്ങാൻ എന്ന വ്യാജനെയാണ്‌ ഇരുവരും ജ്വല്ലറിയിൽ എത്തിയത്. ഏറെ നേരം […]