play-sharp-fill

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ; റെക്കോർഡ് ഇനി എ കെ ശശീന്ദ്രന് ; 2364 ദിവസം തുടർച്ചയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ (മൂന്നുപേരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രൻ. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ […]

കടയുടെ മുന്നില്‍ മദ്യപിച്ച്‌ കിടന്നുറങ്ങി, ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം ; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

എറണാകുളം : രാത്രി കടയുടെ മുന്നില്‍ മദ്യപിച്ച്‌ കിടന്നുറങ്ങിയത് ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച്‌ റോഡില്‍ കനാകാത്ത് വീട്ടില്‍ ജോജി ഫ്രാൻസിസിനെ (52) മർദിച്ച തഞ്ചാവൂർ സ്വദേശി ശക്തിവേലാണ് (43) പിടിയിലായത്. തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ജോജി കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തരയോടെ കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച്‌ റോഡിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിന്റെ ഉടമയാണ് ജോജി. കടവരാന്തയില്‍ […]

അമരവിള എക്സൈസ് റെയ്ഞ്ച് ഓഫീസിനായി തറക്കല്ലിടുന്ന ഭൂമിയിൽ മണ്ണ് മാറ്റി ; കണ്ടെത്തിയത് ഭൂമിക്കടിയിലേക്കുള്ള തുരങ്കം

തിരുവനന്തപുരം: അമരവിളയില്‍ തുരങ്കം കണ്ടെത്തി. എക്സൈസ് റെയ്ഞ്ച് ഓഫിസിന് തറക്കല്ലിടുന്ന ഭൂമിയിലാണ് തുരങ്കം കണ്ടെത്തിയത്. ഭൂമിയുടെ പുറക് വശത്ത് മണ്ണ് മാറ്റിയപ്പോഴാണ് ഇത്. ഇരുമ്ബ് തകിട് വെച്ച്‌ അടച്ച നിലയിലുള്ളതാണ് തുരങ്കം. ഇതിന് വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്ടിച്ച്‌ ഒരാള്‍ക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്. ആരാണ് ഇത് നിര്‍മ്മിച്ചതെന്നടക്കം യാതൊരു വിവരങ്ങളും ലഭ്യമല്ല.

കൊല്ലം കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ; ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും 2500 രൂപയും പോലീസ് പിടിച്ചെടുത്തു

കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. അനസ് ,അസലം എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ മറ്റ് നിരവധി മയക്കുമരുന്ന് കേസിലെയും പ്രതികളാണെന്ന് പോലീസ് പറയുന്നു. കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ നവാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് രണ്ടു പേരെ കടയ്ക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ജ്യോതിഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് നവാസ്. ഇയാളുടെ കഞ്ചാവ് വില്‍പ്പന […]

മോഷണം പോകുന്നത് വീടിന്റെ ഗേറ്റ് മുതൽ റബ്ബർ ഷീറ്റിന്റെ ഓട്ടുപാൽ വരെ ; മണ്ണാർക്കാട് മോഷണ പരമ്പര

പാലക്കാട്‌ : മണ്ണാ൪ക്കാട് തെങ്കരയില്‍ മോഷണം പതിവാകുന്നു. വീടിൻറെ ഗേറ്റ് മുതല്‍ റബ്ബറിൻറെ ഒട്ടുപാല്‍ വരെയാണ് മോഷണം പോകുന്നത്. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് കള്ളൻമാ൪ വിലസുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാ൪. റബർ ഷീറ്റ്, ഒട്ടുപാല്‍, വാഴക്കുല, കുളത്തിലെ മീൻ, കിണറ്റിലെ മോട്ടോർ, വീടുകളുടെ ഗേറ്റ്- കഴിഞ്ഞ ഒരാഴ്ചക്കിടെ തെങ്കര തത്തേങ്ങലത്ത് ഭാഗത്തെ വീടുകളില്‍ നിന്ന് മോഷണം പോയ സാധനങ്ങളാണിവ. വഴിപ്പറമ്ബൻ ബഷീറിന്‍റെ ഫാമിലെ കിണറ്റില്‍ വച്ചിരുന്ന മോട്ടോറാണ് ആദ്യം കള്ളൻ കൊണ്ടുപോയത്. പിന്നെ ഇടവിട്ട ദിവസങ്ങളിലും അടുത്തടുത്ത ദിവസങ്ങളിലുമായി പലയിടങ്ങളിലും […]

മുക്കുപണ്ടം തട്ടിപ്പ് : കേസിലെ എല്ലാ പ്രതികളെയും പോലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ

കൊച്ചി : ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ് കേസില്‍ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. അസമുകാരായ മൂന്നു പേർ കൂടിയാണ് ഇന്ന് പൊലീസിൻ്റെ പിടിയിലായത്. പെരുമ്ബാവൂരില്‍ നിന്നാണ് മൂന്നു പേരെ ചാലക്കുടി പൊലീസ് പിടികൂടിയത്. ഇവരെ ചാലക്കുടി സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. കേസില്‍ ട്രെയിൻ തട്ടി പരിക്കേറ്റ അസം സ്വദേശി അബ്ദുള്‍ സലാമിനെ പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് ഇന്ന് പുല‍ര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടാളികളെ കുറിച്ച്‌ വിവരം ലഭിച്ചത്. പരിക്കേറ്റ അബ്ദുള്‍ സലാമിനെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേർ കടന്നുകളയുകയായിരുന്നു. ഡിസ്ചാർജ് […]

സ്വർണ്ണവിലയിൽ നേരിയ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന് 6745 രൂപ. പവന് 53960 രൂപ. അരുൺസ് മരിയാ ഗോൾഡ് കോട്ടയം.  

ബൈക്കിൽ രണ്ടുപേർക്ക് ഹെൽമറ്റ് ധരിച്ച് യാത്രചെയ്യാം; നേരംമ്പോക്കിന് പിന്നിലിരിക്കുന്ന ആളോട് സംസാരിക്കുന്ന പരിപാടി നിർത്തിക്കോ., ഇല്ലെങ്കിൽ പിഴ കൊടുത്ത് മുടിയും; പുതിയ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ബൈക്കിനുപിന്നിൽ ഹെൽമറ്റ് വച്ച ആളിനെ കയറ്റാം. പക്ഷേ അയാളോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാൽ ബൈക്കുടമ പിഴകൊടുത്ത് മുടിയും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ പിഴ ഉൾപ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം. ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് […]

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നു; അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ച് സന്ദേശം, ചെലാന്‍ നമ്പറും വാഹന നമ്പറും ഉണ്ട്, ലിങ്കില്‍ ക്ലിക്ക് ചെയ്ത കോഴിക്കോട് സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ആളുകളില്‍ നിന്നും പണംതട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ. ഇത്തരത്തില്‍ നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് കിട്ടുന്നത്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍ ടി ഓയുടെ പേരില്‍ ബാങ്കുദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന നമ്പറുമെല്ലാം ഉള്‍പ്പെടുന്ന സന്ദേശമെത്തിയത് വാട്സാപില്‍. എ പി കെ […]

കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ കെ കെ മാധവൻ അന്തരിച്ചു

വടകര: കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ കെ കെ മാധവൻ (87) അന്തരിച്ചു. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. പുലര്‍ച്ച നാലുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന്‍ മൂടാടി (റിട്ട (ഖാദി ബോര്‍ഡ്), പരേതനായ ടി.പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), […]