play-sharp-fill

999 രൂപയുടെ മറ്റൊരു പ്ലാനുമായി ജിയോ, ഇത്തവണ കൂടുതൽ വാലിഡിറ്റി

അടുത്തിടെയാണ് ജിയോ, എയർടെല്‍, വി എന്നീ ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ താരിഫ് പ്ലാനുകളുടെ നിരക്കുയർത്തിയത്. ഇതില്‍ 999 രൂപയുടെ പ്ലാൻ 1199 രൂപയായി ഉയർത്തിയിരുന്നു. ഇപ്പോളിതാ 999 രൂപയുടെ മറ്റൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. മുമ്ബുണ്ടായിരുന്ന 999 പ്ലാനില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രധാനമായും എയർടെലിന്റെ 979 രൂപയുടെ പ്ലാനിനെ നേരിടുന്നതിന് വേണ്ടിയുള്ളതാണ്. നേരത്തെ 84 ദിവസമായിരുന്നു പ്ലാനിന്റെ വാലിഡിറ്റിയെങ്കില്‍ പുതിയ പ്ലാനില്‍ 98 ദിവസം വാലിഡിറ്റി ലഭിക്കും. 14 ദിവസം അധികമായി ലഭിക്കും. കൂടുതല്‍ ദിവസം വാലിഡിറ്റി […]

വരൻ വധുവിനെ കളിയാക്കി ; വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടി

സ്വന്തം ലേഖകൻ കുവെെറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. കുവെെറ്റിൽ വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ വരൻ വധുവിനെ അപമാനിച്ചെന്നരോപിച്ചാണ് വിവാഹമോചനം നേടിയത്. വിവാഹത്തിന്റ ഔപചാരിക നടപടിക്രമങ്ങൾ അവസാനിപ്പിച്ച് ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വധു കാലിടറി വീണു. പിന്നാലെ വധുവിനെ വിവേകശൂന്യമായി പെരുമാറുന്നുവെന്ന് പറഞ്ഞ് വരൻ കളിയാക്കി. ഇത് കേട്ട് പ്രകോപിതയായ യുവതി വിവാഹം ഉടൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിച്ച് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ […]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഉയർത്തി ധനമന്ത്രി നിർമ്മല സീതാരാമൻ; 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തി, എംഎസ്എംഇയുടെ ആവശ്യങ്ങൾ പരിഗണിച്ച് ധനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഇതുവരെ 10 ലക്ഷം […]

മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച്‌ നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയല്‍ സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മഴയുളള സമയത്ത് വളവില്‍വച്ച്‌ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

സപ്ലൈകോയില്‍ നിന്നും വാങ്ങിയ ശബരി ആട്ടയില്‍ ചത്ത പല്ലി; പരാതിയുമായി കുടുംബം

ആലപ്പുഴ : സപ്ലൈകോയില്‍ നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. വള്ളികുന്നം കടൂങ്കല്‍ സ്വദേശി ഗോപകുമാറിൻ്റെ വീട്ടില്‍ വാങ്ങിയ ആട്ടയിലാണ് പല്ലിയെ കണ്ടത്. ഒരാഴ്ച മുമ്ബാണ് സപ്ലൈകോയില്‍ നിന്ന് ശബരി ചക്കി ഫ്രഷ് എന്ന ഒരു കിലോ തൂക്കം വരുന്ന ആട്ട വാങ്ങിയതെന്നും ഇതിലാണ് പല്ലിയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നും ഗോപകുമാർ പറഞ്ഞു. വള്ളികുന്നം കാമ്ബിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റില്‍ നിന്നാണ് ആട്ട വാങ്ങിയത്. പാക്കറ്റ് പൊട്ടിച്ച്‌ പാത്രത്തില്‍ കുടഞ്ഞിടുപ്പോഴാണ് ചത്ത പല്ലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 2024 മെയ് […]

‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി, പിന്നെ പഠിച്ച് ഡോക്ടറാകണം, സൗജന്യമായി ചികിത്സ നൽകണം’: മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച അഫ്‌നാൻ

സ്വന്തം ലേഖകൻ കോഴിക്കോട്: ഇരുപത്തി രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന്റെ പിടിയില്‍നിന്ന് ജീവന്‍ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിൽ അഫ്‌നാൻ തന്റെ ജീവിതാഗ്രഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞു. ‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി, പിന്നെ പഠിച്ച് ഡോക്ടറാകണം, സൗജന്യമായി ചികിത്സ നൽകണം’, അഫ്‌നാൻ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥനയുമാണ് മകനും തങ്ങള്‍ക്കും പുനര്‍ജന്മം തന്നതെന്നും അഫ്‌നാന്റെ പിതാവും പ്രതികരിച്ചു. […]

ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ട്, എനിക്ക് വേണ്ടത് ബോർവെല്ലിന്റെ മെഷീൻ ആണ്, എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല, ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെ നേവി ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ

മം​ഗ്ളൂരു: ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ. എനിക്ക് ഡ്രില്ലിങ് മെഷീൻ ആവശ്യമുണ്ടായിരുന്നു എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല. എനിക്ക് വേണ്ടത് ബോർവെല്ലിന്റെ മെഷീൻ ആണ്. ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെ നേവി ഒന്നും തന്നെ ചെയ്‌തിട്ടില്ല. ബോർവെല്ലിന്റെ മെഷീൻ ഉണ്ടെങ്കിൽ തെരച്ചിലിന് സഹായമാകും. അത് ഉണ്ടെങ്കിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. പക്ഷെ അതിനുള്ള സഹായവും ഇവിടെ ലഭിക്കുന്നില്ല. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ […]

നിപ പ്രതിരോധം ഊർജിതം, വവ്വാലുകളിൽ വൈറസ് പരിശോധന, ജില്ലയിൽ മാസ്ക് നിർബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം : നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 7200 ലധികം വീടുകള്‍ സന്ദർശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. അമ്ബഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്ബിളുകള്‍ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളർത്തുമൃഗങ്ങളില്‍ നിന്ന് സാമ്ബിള്‍ ശേഖരിക്കും. രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകള്‍ സ്വീകരിച്ച്‌ വരികയാണ്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളില്‍ നിപ്പയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ […]

തൃശ്ശൂരിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീ പിടിച്ചു, സംഭവത്തിൽ ആളപായമില്ല

  തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്.   വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്ക് ആളപായമില്ല.

യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു ; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു ; സഹയാത്രക്കാരന് പരിക്ക്

സ്വന്തം ലേഖകൻ ചെന്നൈ: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. സഹയാത്രക്കാരന് അപകടത്തില്‍ പരിക്കേറ്റു. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) ആശുപത്രിയില്‍ ചികിത്സയിലാണ്.