play-sharp-fill

വയനാടിന് കൈത്താങ്ങായി കുഞ്ഞ് കരങ്ങളും ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷന്‍ സെൻ്റെറിലെത്തി ഐദിൻ

ഈരാറ്റുപേട്ട : വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക് തനിക്ക് കഴിയുന്നത് നല്‍കുവാന്‍ വേണ്ടിയാണ്. ഒറ്റരാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയപ്പോള്‍ കയ്യും മയ്യും മറന്ന് ദുരന്തഭൂമിയിലേക്ക് എത്തിയവരാ ണ് മലയാളികള്‍. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്‌ ഓരോ ജീവനും രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച്‌ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ഇറങ്ങിയവരാണ് നമ്മള്‍. ആ നമ്മുടെ നാട്ടിന്‍ ഐദിന്‍ എന്ന കുരുന്ന് അവന്റെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയപ്പോള്‍ ചരിത്രം […]

ബെയ്‍ലി പാലം പൂർത്തിയാവുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി ദുരന്ത ഭൂമിയിൽ

  വയനാട്: കര, നാവിക, വ്യോമ സേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് മണ്ണില്‍ പുതഞ്ഞ് പോയ ജീവനുകള്‍ നേടി രണ്ടാം ദിവസവും ശ്രമം തുടരുന്നത്. ഇന്നലത്തെതിനേക്കാള്‍ സുസജ്ജവും ലക്ഷ്യബോധവുമുള്ള രക്ഷാപ്രവര്‍ത്തനാണ് ഇന്ന് നടക്കുന്നത്. നാളെ രാവിലെയോടെ ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്കാലിക ബെയ്‍ലി പാലം ഒരുക്കും. പാലം ഒരുങ്ങുന്നതോടെ കൂടുതല്‍ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനാകും.   കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ ആദ്യ ബെയ്‍ലി പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചിരുന്നു. ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 […]

കൂത്തുപറമ്പിൽ ബീഹാർ സ്വദേശിയായ യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

  കൂത്തുപറമ്പ് : പന്ന്യോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. മക്കൾ രാജമണി ( മൂന്നര ), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.

10 കോടി നേടിയ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? മൺസൂൺ ബമ്പർ ലോട്ടറി ഫലം ഇവിടെ കാണാം

സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയുടെ ഒന്നാം സമ്മാനം MD 769524 എന്ന നമ്പറിനാണ് ലഭിച്ചത്. മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനമായ ഒരു കോടി വീതം അഞ്ച് പേർക്കാണ് ലഭിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ലോട്ടറി ഭവനിലായിരുന്നു മൺസൂൺ ബമ്പർ BR 98 നറുക്കെടുപ്പ്. 250 രൂപയായിരുന്നു ടിക്കറ്റ് വില. 1st Prize-Rs :10,00,00,000/- MD 769524 (MUVATTUPUZHA)   Cons Prize-Rs :1,00,000/- MA 769524 MB 769524 MC 769524 ME 769524   2nd […]

എ വിൻസെന്റ് സംവിധാനം ചെയ്ത “നിഴലാട്ട ” ത്തിൽ പ്രേംനസീറിന്റെ കഥാപാത്രം വില്ലൻ. ജോസ് പ്രകാശ് പാടുകയും മറ്റൊരു വില്ലൻ എൻ ഗോവിന്ദൻകുട്ടി ആസ്വദിക്കുകയും പ്രേംനസീർ മദ്യലഹരിയിൽ കുഴഞ്ഞാടുകയും നായികയായ ഷീല നിസ്സഹായതയോടെ നോക്കി നിൽക്കുകയും ചെയ്യുന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിലെ സ്വർണ്ണം പതിച്ച സ്വരമണ്ഡപത്തിൽ നിന്നും ഒഴുകിയെത്തിയപ്പോൾ……

  കോട്ടയം: കള്ളക്കടത്തും കള്ളനോട്ടടിയുമടക്കം എല്ലാ അധോലോകപ്രവർത്തനങ്ങളും നടത്തുന്ന നാട്ടിലെ ഒരു വലിയ ഗൂഢസംഘം . ചുണ്ടിൽ പൈപ്പും തലയിൽ മെക്സിക്കൻ തൊപ്പിയും മുട്ടറ്റം വരെ എത്തുന്ന നീളൻ കോട്ടും കയ്യിൽ റിവോൾറുമായി എത്തുന്ന ഈ അധോലോക നായകനായി വെള്ളിത്തിരയിൽ പകർന്നാട്ടം നടത്തിയിരുന്നത് ജോസ് പ്രകാശ് എന്ന നടനായിരുന്നു . ഇവരുടെ അധോലോക പ്രവർത്തനങ്ങൾക്ക് അറുതിവരുത്താൻ ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തുന്ന സമർത്ഥനായ പൊലീസ് ഓഫീസറായി നിത്യഹരിതനായകൻ പ്രേംനസീറും എത്തുന്നതോടെ ശശികുമാറിൻ്റേയോ എ ബി രാജിൻ്റേയോ ഒരു തകർപ്പൻ മസാല പടത്തിന് അരങ്ങൊരുങ്ങുകയായി . […]

മുണ്ടക്കൈ ദുരന്ത ഭൂമി സന്ദർശിക്കാൻ രാഹുലും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും

  കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഇരുവരും വരാനിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അനുമതി കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് സന്ദര്‍ശനം നാളത്തേക്ക് മാറ്റിയത്.   ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് വിഷയം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. മുണ്ടക്കൈ ഗ്രാമം ഒലിച്ചു പോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.   കേന്ദ്ര […]

മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ ; പ്രധാന ശസ്ത്രക്രിയകളടക്കം എല്ലാവിധ ചികിത്സകളും സൗജന്യം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ വിനാശം വിതച്ച പ്രകൃതി ദുരന്തത്തിൽ അടിയന്തിര സൗജന്യ മെഡിക്കൽ സഹായവുമായി കോഴിക്കോട് പി വി എസ് സൺറൈസ് ഹോസ്പിറ്റൽ. ഈ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഏതു രോഗിക്കും പി വി എസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രധാന ശസ്ത്രക്രിയകളടക്കം, എല്ലാവിധ ചികിത്സകളും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക് ബന്ധപെടുക : +91 9778689173 പി വി എസ് സൺറൈസ് നിങ്ങളുടെ കൂടെയുണ്ട്

മുണ്ടക്കൈ ദുരന്തത്തില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി ; മരിച്ചത് ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജു

കൽപറ്റ : മുണ്ടക്കൈ ദുരന്തത്തില്‍ സീരിയല്‍ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ […]

വയനാടിന് സഹായ ഹസ്തവുമായി ‘സസ്നേഹം കോട്ടയം: ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം ആരംഭിച്ചു.

  കോട്ടയം: വയനാട് ദുരന്തത്തിനിരയായ സഹജീവികൾക്കു സ്‌നേഹത്തിന്റെ സഹായഹസ്തവുമായി കോട്ടയവും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സഹായം എത്തിക്കുന്നതിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളജിൽ സ്വീകരണകേന്ദ്രം ബുധനാഴ്ച (2024 ജൂലൈ 31) മുതൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്കു കളക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണവും ജില്ലാ കളക്ടർ അഭ്യർഥിച്ചു. കളക്ട്രേറ്റ് […]

കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.!ദുരന്തമുഖത്തേക്ക് അച്ചായൻസ് ഗോൾഡ്; വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണി വർക്കിച്ചൻ വയനാട്ടിലേക്ക്

കോട്ടയം : കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ നാളെ (01/8/2024) രാവിലെ 9 ന് വയനാട്ടിലേക്ക് തിരിക്കും. വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങൾക്കാണ് സർവ്വതും നഷ്ടപ്പെട്ടത്. അവരും നമ്മളുടെ സഹോദരങ്ങൾ ആണെന്നും, ദുരിതത്തിൽ പെട്ടവർക്ക് സഹായമെത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ടോണി വര്‍ക്കിച്ചൻ പറഞ്ഞു. വസ്ത്രങ്ങൾ, തേയില പൊടി, പഞ്ചസാര, ബിസ്ക്‌കറ്റ്, അരി, […]