ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ ഭാര്യമാരും ബന്ധുക്കളും; അംഗൻവാടി വര്‍ക്കര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ വിവാദം; അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് പരാതി
കണ്ണൂർ: ഇരിട്ടിയില്‍ അംഗൻവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉള്‍പ്പെടെയുളളവർ മാത്രം വന്നതോടെയാണ് കണ്ണൂർ ഇരിട്ടി നഗരസഭയില്‍ വിവാദമുയരുന്നത്. അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. […]