play-sharp-fill

5000 രൂപ സമ്മാനമുണ്ട് ; താനൂരില്‍ കിടപ്പ് രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി

താനൂർ: മലപ്പുറം താനൂരില്‍ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി. സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. കാഴ്ച പരിമിതിയുള്ള കിടപ്പ് രോഗിയായ താനൂർ സ്വദേശിയായ ദാസനെയാണ് അജ്ഞാതൻ പറ്റിച്ച്‌ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 24 നാണ് തന്‍റെ ലോട്ടറി ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു ഒരാള്‍ ദാസനെ സമീപിച്ചത്. ടിക്കറ്റിന്റെ നമ്ബർ പരിശോധിച്ചെങ്കിലും ഡേറ്റ് ദാസൻ പരിശോധിച്ചിരുന്നില്ല. 3500 രൂപയും ബാക്കി തുകയ്ക് ലോട്ടറി ടിക്കറ്റും വന്നയാള്‍ക്ക് നല്‍കി. പിന്നീട് ഏജൻസിയില്‍ പോയപ്പോഴാണ് […]

നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://exams.nta.ac.in/NEET/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം. നീറ്റ് പരീക്ഷയിൽ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്. ഇതുപ്രകാരം 813 പേർ ജൂൺ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ […]

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി,; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ. ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് […]

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു ; 459 പേർ ചികിത്സ തേടി, പ്രദേശത്തെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം : മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്ബ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്കൂളുകള്‍ക്ക് ജാഗ്രത നിർദേശം നല്‍കി.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടിയങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

കണ്ടുനിന്നവരെല്ലാം അമ്പരന്നു, കെഎസ്ആർടിസി ബോർഡുംവെച്ച് സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തിയിട്ടും ആരും കയറിയില്ല, പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്ന് നാട്ടുകാർ, സർവീസ് തടഞ്ഞ പോലീസുകാരോട് ബസ് ഡ്രൈവർ പറഞ്ഞതുകേട്ട് ചിരിയടക്കാനാകാതെ യാത്രക്കാർ, മന്ത്രി ​ഗണേഷ് കുമാറിന്റെ നാട്ടിൽ ബസിന്റെ ആദ്യ സർവീസ്

പത്തനാപുരം: ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിക്കയറി. ആദ്യം കണ്ടവർ അമ്പരന്നു. ഒന്നും മനസ്സിലാകാത്ത രീതിയിൽ നാട്ടുകാർ നോക്കി നിൽക്കുകയായയിരുന്നു. സംഭവം എന്താണെന്ന് ആർക്കും മനസ്സിലായില്ല. ഒരു സ്വകാര്യ ബസ്സാണ് എല്ലാവരെയയും അമ്പരപ്പിച്ച് സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ ബോർഡും വച്ചാണ് ബസിന്റെ ഓട്ടം. ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു. ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പോലീസുകാർ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി യാത്രക്കാരും അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ എല്ലാവരും […]

വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ ആക്രമണം; യുവാവിനെ പിടികൂടി എക്‌സൈസ്

കൊല്ലം: വീട്ടില്‍ പരിശോധന നടത്താനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയില്‍. ചാത്തന്നൂർ എക്‌സൈനിനെ ആക്രമിച്ച യുവാവിനെ ഉദ്യോഗസ്ഥർ പിടികൂടി പോലിസിന് കൈമാറി. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയില്‍ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാർ എസ് സംഘത്തിനും നേരെയാണ് ജോണ്‍ ആക്രമണം നടത്തിയത്. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച […]

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; 55കാരൻ പിടിയിൽ ; പല തവണയായി കെെപറ്റിയത് ഒന്നര കോടിയോളം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ 55ക്കാരൻ പിടിയിൽ. തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്. കൊറോണ സമയത്ത് പലരിൽ നിന്നും പല തവണയായി പണം കെെപറ്റിയ ഇയാൾ ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി. കരാർ വ്യവസ്ഥയിൽ ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ഇയാൾ പണം വാങ്ങിയത്. പണം നൽകിയവർ ജോലിയെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വാസിപ്പിക്കും. ഒടുവില്‍ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് […]

പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു; ഭാരതീയ ന്യായ സംഹിത പ്രകാരം തെരുവ് കച്ചവടക്കാരനെതിരെ കേസ്

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലം മുതലുള്ള സുപ്രധാന നിയമങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കി. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്. ഇതുപ്രകരം, ആദ്യത്തെ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തു. ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെ ഡൽഹി കമല മാർക്കറ്റ് […]

സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം: സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് കൂപ്പൺ നറുക്കെടുപ്പ് നടത്തി. വൈക്കം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുജമ്മ തോമസ്, കുഞ്ഞുമോൻ ആനവേലി, സജിമോൻ പെരുവ, മാത്യു മണലും പുറം,പൊന്നമ്മ വർഗീസ്, വില്യoസ് വടകര, ടോമി മാഞ്ഞൂർ, ബിന്ദു […]