രാജ്യത്തെ പുതിയ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് സംസ്ഥാനം; ആദ്യ കേസുകൾ കൊച്ചിയിലും കൊണ്ടോട്ടിയിലും
കൊച്ചി: പുതിയ ക്രിമിനൽ നിയമപ്രകാരം സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്ത് തുടങ്ങി. കൊണ്ടോട്ടിയിലും കൊച്ചിയിലും ആദ്യ കേസുകൾ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ. […]