ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷന്‍ നേരത്തെ നോട്ടീസയച്ചിരുന്നു.സംഭവത്തില്‍ അന്തിമവിധി പറയുന്നതിന് മുമ്പ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. അപടത്തിന്റെ ഉത്തരവാദിത്തം റെയില്‍വേയുടേതല്ലെന്നും ടണലില്‍ അടിഞ്ഞത് റെയില്‍വേ ഭൂമിയിലെ മാലിന്യമല്ലെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം […]

‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിക്ക് സെക്രട്ടറിയേറ്റിൽ തുടക്കം; സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ മന്ത്രിമാർ ചേർന്ന് പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം: സംസ്​ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്​ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ മന്ത്രിമാർ ചേർന്ന് പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ രാവിലെ 11:30 നാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്​റ്റിൻ, രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ.ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി. വേണു എന്നിവരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്​, ഡയറക്ടർ അദീല അബ്ദുള്ള​ എന്നിവരും പങ്കെടുത്തു. […]

ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല; സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി

സ്വന്തം ലേഖകൻ പാലക്കാട്: ചിറ്റൂർ ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ. വിശദ പരിശോധനയില്‍ പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ കെ റീന അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിയേറ്റതായാണ് വാർത്തകൾ വന്നത്. എട്ട് മാസം പ്രായമുള്ള മകളുടെ ചികില്‍സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇത് വിഷമില്ലാത്ത പാമ്പായിരുന്നു. പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും […]

ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തത്തോടെ സർക്കാരും കോർപറേഷനും പാഠം പഠിച്ചു; നടപടികള്‍ കര്‍ശനമാക്കി, മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു നൽകാത്തവർക്ക് പിഴ നോട്ടീസ്, അനധികൃതമായി മാലിന്യം ശേഖരിക്കുന്ന 48 വാഹനങ്ങള്‍ പിടിച്ചെടുത്തു, റെയില്‍വേ ഉന്നയിച്ച അവകാശവാദങ്ങള്‍ ഉറപ്പിക്കാന്‍ റെയില്‍വേയുടെ സ്ഥാപനങ്ങളില്‍ പരിശോധന, പ്ലാറ്റ്‌ഫോമും ട്രെയിനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കനാലുകളിലേക്കു തുറന്നുവിടാന്‍ കഴിയില്ലെന്ന് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവം വിവാദമായതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കി തിരുവനന്തപുരം കോര്‍പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്കു കൈമാറാന്‍ തയാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടിസ് നല്‍കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കു 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണു കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം പിഴ ഈടാക്കി. പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ […]

അശ്ലീല വീഡിയോകള്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചു ; എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കായലില്‍ തള്ളി ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റിൽ ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്

സ്വന്തം ലേഖകൻ അമരാവതി: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ കുറ്റകൃത്യത്തിന് മുമ്പ് അശ്ലീല വീഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ വീഡിയോ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ജൂലൈ 7ന് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കുറച്ചു ദൂരം സൈക്കിളില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ കൊണ്ടുപോയി കായലില്‍ തള്ളുകയായിരുന്നു. മൃതദേഹത്തില്‍ കല്ല് കെട്ടിവെച്ചാണ് കനാലില്‍ […]

കുട്ടികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ ബസ്സിന് തീപിടിച്ചു, ആളപായമില്ല

  മലപ്പുറം: പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി.   സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന കടവനാട് ബഡ്‌സ് സ്കൂളിലെ ബസാണ് ചമ്രവട്ടത്ത് വച്ച് തീപിടിച്ചത്. ഡീസൽ ടാങ്ക് ഭാഗത്തെ വയർ ഷോർട്ടായത് കാരണമാണ് തീപ്പിടിച്ചത്.   ഡ്രൈവർ അക്‌ബർ പെട്ടന്ന് തന്നെ ബസ് നിര്‍ത്തി കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കി. 16 കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ട്രോമാ കെയർ വളണ്ടിയർമാരും അഗ്നി രക്ഷാ സേനയും എത്തി  തീയണച്ചു.

വടകരയിൽ മിന്നല്‍ ചുഴലി, 4 കടകള്‍ കാറ്റിൽ നിലംപൊത്തി, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

  കോഴിക്കോട്: കോഴിക്കോട് ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും വ്യാപകനാശം. വടകരയില്‍ അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴിയില്‍ വ്യാപക നാശമുണ്ടായി.   വടകര സ്റ്റാന്‍ഡ് ബാങ്ക്സിൽ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കുരയിലെ ഷീറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ വീണു. ചില വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. നാല് പെട്ടിക്കടകളും കാറ്റില്‍ നിലംപൊത്തി.   സമീപത്ത് നിന്ന ഒരാള്‍ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കുറ്റ്യാടി , കാതോട് ഭാഗങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.

യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം ; സമയോചിതമായ ഇടപെടല്‍, യാത്രക്കാരിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്. പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട് ബസ് തൊട്ടടുത്ത നെയ്യാറ്റിന്‍കരയിലെ […]

മുക്കുപണ്ടം പണയം വെച്ച് 2,48000 രൂപ തട്ടിയെടുത്ത പ്രതിയെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ വെള്ളൂർ സ്വദേശി മനോജ് കുമാർ (49) നേ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ വെള്ളൂർ ശാഖയിൽ രണ്ടുതവണകളിലായി എട്ടു വളകൾ പണയംവച്ച് രണ്ടു ലക്ഷത്തി നാൽപത്തിയെട്ടായിരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.   അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.   വെള്ളൂർ […]

ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ; എം.ഡി.എം.എ യുമായി 21 കാരിയടക്കം രണ്ടുപേർ പിടിയിൽ ; പ്രതികളെ പിടികൂടിയത് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഏറ്റുമാനൂർ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി.റ്റി.അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷൻ ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ […]