play-sharp-fill

സംസ്ഥാനത്ത് ദുഃഖാചരണം : പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം ; വാർഷികാഘോഷം നടത്തിയത് ന​ഗരസഭയുടെ വെൽനെസ് സെന്ററിൽ

സ്വന്തം ലേഖകൻ പന്തളം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഔദ്യോ​ഗിക ദു:ഖാചരണത്തിനിടെ പന്തളം ന​ഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം. പന്തളം ന​ഗരസഭയുടെ വെൽനെസ് സെന്ററിലാണ് കേക്ക് മുറിച്ച് വാർഷികാഘോഷം നടത്തിയത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെൻ്ററിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം നടത്തിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും വെല്‍നെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ന​ഗരസഭാ കൗൺസിൽ യോ​ഗത്തിൽ അനുശോചനം […]

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി: പ്രദേശത്ത് കളക്ടറും സംഘവും കുടുങ്ങി, രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു

  കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.     വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി ദുരന്തം ഉണ്ടായത്.   ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ […]

എംഎ യുസഫലി, രവി പിള്ള, കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി, നടന്‍ വിക്രം 20ലക്ഷം ; എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനം ; സന്നദ്ധസംഘടനകള്‍ സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എംഎ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ […]

വയനാട് പ്രകൃതി ദുരന്തം: 240 മൃതദേഹങ്ങൾ കണ്ടെത്തി, ഇരുന്നൂറിലധികം പേർ കാണാമറയത്ത്

  കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങൾ. 225 പേരെ ഇനിയും കണ്ടെത്താനുള്ളതെന്നും അനൗദ്യോഗിക കണക്കുകൾ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.   മരിച്ചവരിൽ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 73 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളുമാണ്. 18 പേർ കുട്ടികളാണ്. ഒരു മൃതദേഹത്തിന്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ട്‌ടങ്ങൾ ലഭിച്ചതിൽ 42 എണ്ണം പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ […]

കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കോട്ടയം ജില്ലാ പോലീസ് സജ്ജം : പോലീസ് മേധാവി കെ.കാര്‍ത്തിക്

സ്വന്തം ലേഖകൻ കോട്ടയം :കാലവർഷക്കെടുതിയെ നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്.ഓ മാർക്കും നിർദ്ദേശം കൊടുത്തു. കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായ മേഖലകളുടെ പട്ടിക പോലീസ് റവന്യൂ അധികാരികളുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഉയർന്ന മലയോര പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും തരംതിരിച്ച് ഇവിടെയുള്ള സ്റ്റേഷനുകളിലേക്ക് ആവശ്യമായ വാഹനങ്ങൾ, അസ്ക ലൈറ്റുകൾ, വടം, ടോർച്ചുകള്‍, ലൈഫ് ജാക്കറ്റുകൾ, ജനറേറ്റുകൾ മറ്റു […]

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു ; പ്രതികളെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്

മണർകാട് : യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ കൊരട്ടിക്കുന്ന്  ചാമപ്പറമ്പിൽകരോട്ട് വീട്ടിൽ അഭിജിത്ത്മോഹൻ (25), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് വീട്ടിൽ രാഗേന്ദു രതീഷ് (20), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് പുതുപ്പറമ്പിൽ വീട്ടിൽ സോജോമോൻ മാത്യു (24) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം മണർകാട് സ്വദേശിയായ യുവാവിനെ കൊരട്ടിക്കുന്ന് ഭാഗത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ തിണ്ണയിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഇവിടെവച്ച് അഭിജിത്ത് മോഹൻ യുവാവിനെ കളിയാക്കിയത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് അഭിജിത്തും […]

ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്, മുൻ വൈരാഗ്യത്തെ തുടർന്ന് വാളുകൊണ്ട് വെട്ടി തോട്ടിൽ മുക്കി കൊലപ്പെടുത്തി, കേസിന്റെ വിചാരണ നീണ്ടത് 20 വർഷം

  തൃശ്ശൂർ: ചെന്ത്രാപ്പിന്നി ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കൂരിക്കുഴി സ്വദേശി ഷിജിൽ (48), മൂന്നാം പ്രതി റെജി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.   2003 ഡിസംബർ 19 നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോവിൽ തെക്കേ വളപ്പിൽ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് വെച്ച് ഷിജിലിന്റെ […]

ഇനി ഉടനടി ആശ്വാസം! മൈഗ്രേൻ മാറ്റാൻ ടിപ്പുമായി യുവതി ; വിശദീകരിച്ച് വിദഗ്ധർ

അതികഠിനമായി നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേൻ. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേള്‍ക്കുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങള്‍ കണ്ണിനു മുന്നില്‍ മിന്നിമറയുക തുടങ്ങിയവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോർഡർ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് മൈഗ്രേനെ പറയാം. മൈഗ്രേൻ വേദന ഉടനടി കുറയ്ക്കാൻ സഹായിക്കുന്ന സിംപിള്‍ ടിപ്പ് ഒരു യുവതി പങ്കുവെച്ചത് അടുത്തിടെ വൈറലായിരുന്നു. വേദനയുള്ള വശത്ത് നല്ല തണുത്ത തൂവാലയും കഴുത്തിന് പിറകു വശത്ത് ചൂടുള്ള തൂവാലയും വയ്ക്കുക. ഇത്തരത്തില്‍ കോള്‍ഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒരുമിച്ച്‌ ചെയ്യുന്നത് […]

വയനാട് ദുരന്തത്തിൽ സംസ്ഥാനത്ത് 3 ദിവസത്തെ ദുഃഖാചരണത്തിനിടെ പന്തളം നഗരസഭയില്‍ കേക്ക് മുറിച്ച് ആഘോഷം

പന്തളം: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനുശേഷം പന്തളം നഗരസഭയുടെ വെൽനെസ് സെന്ററിൽ കേക്ക് മുറിച്ച് വാർഷികാഘോഷം. ചൊവ്വാഴ്ച വൈകിട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെന്ററിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണംചെയ്‌തും ആഘോഷം നടത്തിയത്.   നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവും വെൽനെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.   ചൊവ്വാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, ദേശീയ പതാകയും താഴ്ത്തിക്കെട്ടിയശേഷമാണ് വെൽനെസ് സെന്ററിന്റെ വാർഷികാഘോഷം നടത്തിയത്.   […]

സംസ്ഥാനത്ത് കനത്ത മഴ തുടരും: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, കാസർകോട്, കണ്ണൂർ  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ അടക്കം പ്രൊഫഷണൽ കോളേജുകൾക്ക് വരെ അവധി ബാധകമാണ്. കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. കാസർകോട് ജില്ലയിൽ സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്നതിനാലും പല […]