play-sharp-fill

കോഴിക്കോട് ഉരുൾപൊട്ടൽ: വാണിമേൽ പഞ്ചായത്തിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി, ഒരാളെ കാണാതായി, 12 വീടുകൾ ഒലിച്ചു പോയി, നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി […]

വഞ്ചിയൂരില്‍ വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതിയായ വനിത ഡോക്ടർ അറസ്റ്റിൽ, മുൻ വൈരാ​ഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നി​ഗമനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതുർത്ത സംഭവത്തിൽ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ഡോക്ടർ ദീപ്തിയാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയർഗണ്‍ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നു. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷിനിക്ക് പാഴ്സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയർഗണ്‍ ഉപയോഗിച്ച്‌ മൂന്ന് തവണയാണ് ഡോക്ടർ വെടിയുതിർത്തത്. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് […]

കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (31/07/2024)

ഇന്നത്തെ നക്ഷത്രഫലം അറിയാം (31/07/2024) മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം ഇവ കാണുന്നു. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം […]

കനത്ത മഴ തുടരുന്നു; അതീവ ജാ​ഗ്രത നിർദേശം: കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നലെ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 31) അവധി | കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി […]

കേരളത്തിന്റെ ഹൃദയം തകർത്ത ദുരന്തം: രണ്ടാം ദിനമായ ഇന്ന് ഏഴ് മണിക്ക് തെരച്ചിൽ ആരംഭിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതൽ സൈന്യം, മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുക നിർണായകം, ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം, ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും

കൽപറ്റ: കേരളത്തിന്റെ ഹൃദയം തകർത്ത മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം. ഇതിൽ 94 മൃതദേഹങ്ങളൂം മേപ്പാടി കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ ആണ്. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങൾ ഇവിടെനിന്ന് ബന്ധുക്കൾക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റർ ഒഴുകി നിലമ്പൂരിൽ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങൾ ഇപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളിൽ നിന്ന് കിട്ടിയിരിക്കുന്നത്. മണ്ണിനടിയിൽപ്പെട്ട ഉറ്റവർക്കായി ആധിയോടെ തെരയുന്ന മനുഷ്യരുടെ കാഴ്ചകളാണ് […]

താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; രാത്രി വാഹനങ്ങള്‍ കടത്തിവിട്ടത് ഒറ്റവരിയായി

താമരശ്ശേരി: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുൻപുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേര്‍ന്നാണ് നീളത്തില്‍ വിള്ളല്‍ പ്രകടമായത്. കലുങ്കിനടിയിലൂടെ നീര്‍ച്ചാല്‍ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടത്. തുടര്‍ന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാന്‍ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങള്‍ കടത്തിവിട്ടത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാല്‍ ചുരമിടിച്ചില്‍ സാധ്യത […]

ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും; മോശം കാലാവസ്ഥയിൽ യാത്രമാറ്റിവെക്കണമെന്ന് അധികൃതരുടെ നിർദേശം; രാഹുൽ ​ഗാന്ധി-പ്രിയങ്ക വയനാട് സന്ദർശനം മാറ്റിവെച്ചു

ന്യൂഡൽഹി: ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുൽ ​ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും ട്വീറ്റിൽ വ്യക്തമാക്കി. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. എത്രയും […]

കനത്ത മഴ: ഇന്നും കേരളത്തില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം; ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി; കാസര്‍കോട് വന്ദേഭാരത് സമയക്രമത്തിലും മാറ്റം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്ന സാഹചര്യത്തില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള ട്രെയിൻ സര്‍വീസുകളില്‍ മാറ്റം. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കകുയും മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കകയും ചെയ്തു. രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക. കന്യാകുമാരി – മംഗളൂരു സെൻട്രല്‍ 16650 പരശുറാം എക്സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയില്‍ […]

കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ് യുവാക്കളുടെ അഭ്യാസപ്രകടനം; അവസാനം ബോട്ട് തലകീഴായി മറിഞ്ഞ് വെള്ളത്തിൽ, രക്ഷപ്പെടുത്തിയത് നാട്ടുകാർ

കോഴിക്കോട്: വെള്ളം നിറഞ്ഞ് കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. തലകീഴായി മറിഞ്ഞ ബോട്ടില്‍ പിടിച്ച് പുഴയിലൂടെ ഒഴുകിയ യുവാക്കളെ ഒടുവില്‍ പാലത്തിന് മുകളില്‍ കൂടിയ നാട്ടുകാര്‍ കയര്‍ താഴേക്ക് എറിഞ്ഞുനല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെസ്റ്റ്‌ കൊടിയത്തൂര്‍ ഭാഗത്തുള്ള തൂക്കുപാലത്തില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്നാണ് യുവാക്കള്‍ നാട്ടുകാരോട് പറഞ്ഞത്. തങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇരുവരുടെയും വാദങ്ങള്‍ തള്ളിക്കളഞ്ഞു. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ഇവര്‍ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ പുഴയിലൂടെ വേഗതയില്‍ പോകുന്നതും […]

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം….! മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ 135 മൃതദേഹങ്ങള്‍ കണ്ടെത്തി; ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും; 211 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ്

കല്‍പ്പറ്റ: വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച്‌ മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരല്‍മല ടൗണ്‍ പൂര്‍ണായും ഇല്ലാതാക്കി. ദുരന്തത്തില്‍ […]