തായ്‌ലന്‍ഡില്‍ മരണമടഞ്ഞ ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക റാണി മാത്യുവിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്.മാത്യുവിന്‍റെ ഭാര്യ റാണി മാത്യു (54, ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക) വിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു നടക്കും. മൃതദേഹം നാളെ വൈകുന്നേരം നാട്ടിലെത്തിച്ച്‌ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പരേത പായിപ്പാട് കറുകക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ മാത്യു (കാനഡ), നിവിന്‍ മാത്യു, ദീപക് മാത്യു (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി).

കൊടും ചൂടില്‍ വലഞ്ഞ് കേരളം; ആശ്വാസമായി മെയ് ആദ്യ ദിനങ്ങളില്‍ 12 ജില്ലകളില്‍ വരെ മഴ സാധ്യത

തിരുവനന്തപുരം: കത്തുന്ന വെയിലിന് ആശ്വാസമായി മെയ് മാസത്തിലെ ആദ്യ ദിനങ്ങളില്‍ കേരളത്തിലെ 12 ജില്ലകളില്‍ വരെ മഴ ഉറപ്പാണെന്ന് പ്രവചനം. ഇന്നലെ ശക്തമായ വേനല്‍മഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 4 വരെയുള്ള അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ മഴ നഭിക്കും. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്. അതേസമയം ഇന്നലെ തിരുവനന്തപുരവും കൊല്ലവുമടക്കമുള്ള തെക്കൻ ജില്ലകളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലാകെ ശക്തമായ വേനല്‍ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ജില്ലയിലെ എല്ലാ […]

ഇന്ന് ഒറ്റ ദിവസം മാത്രം…! ‘ബംഗളൂരുവിലേക്ക് പോകും മുന്‍പ് നവകേരള ബസില്‍ യാത്ര ചെയ്യാം; പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് […]

ഡ്രൈ ഡേ കണക്കാക്കി കാറില്‍ സഞ്ചരിച്ച്‌ നാട്ടില്‍ അനധികൃത മദ്യവില്‍പ്പന; അഞ്ച് ലിറ്ററും അഞ്ഞൂറ് രൂപയുമായി യുവാവ് പിടിയില്‍

ചടയമംഗലം: കാറില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടുക്കല്‍ കണിയാരുകോണം ദീപേഷ് ഭവനില്‍ ദീപേഷ് കുമാറിനെ (36) ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കടയ്ക്കല്‍ അഞ്ചുംമുക്കില്‍ നിന്ന് ദേവി ക്ഷേത്ര ചിറയുടെ ഭാഗത്തേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.പത്ത് കുപ്പികളിലായി ചില്ലറ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വില്‍പ്പനയിലൂടെ ലഭിച്ച 500 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഡ്രൈ ഡേകളിലെ സാദ്ധ്യത മുതലാക്കി […]

മുംബൈയുടെ ഏഴാം തോല്‍വി; ലോ സ്കോറിംഗ് ത്രില്ലറില്‍ ലക്നൗവിന് വിജയം; മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത് നാലു വിക്കറ്റിന്

മുംബൈ: ജീവൻ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുംബൈക്ക് തോല്‍വി. ലോ സ്കോർ ത്രില്ലറില്‍ നാലു വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത്. മുംബൈ ഉയർത്തിയ 145 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി ബാറ്റെടുത്ത ലക്നൗവിനെ നന്നായി വെള്ളം കുടിപ്പിക്കാൻ മുംബൈക്കായി. എന്നാല്‍ നിക്കോളസ് പൂരൻ ലക്നൗവിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. 62 റണ്‍സ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് തകർന്ന ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അർഷിൻ കുല്‍ക്കർണിയുടെ പുറത്താകലോടെയാണ് ലക്നൗവിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ സ്റ്റോയിനിസും രാഹുലും ചേർന്ന് ഇന്നിംഗ്സ് […]