play-sharp-fill

രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് :പി ബാലചന്ദ്രന് പരസ്യശാസന ; അച്ചടക്ക നടപടിയുമായി സിപിഐ

സ്വന്തം ലേഖകൻ തൃശൂര്‍: രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പി ബാലചന്ദ്രന്‍ എം എല്‍ എയ്‌ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തെത്തുടര്‍ന്നാണ് തീരുമാനം.സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ ആണ് അച്ചടക്ക നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് […]

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുകയില്‍; വീണയ്ക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ വീണക്കും കന്മനിക്കുമെതിരായ ആരോപണത്തില്‍ നിയമസഭയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങള്‍ വ്യാജമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ‘നിങ്ങള്‍ ആരോപണം ഉയർത്തു. ജനം അത് സ്വീകരിക്കുമോയെന്ന് നോക്കാം. ഒരാരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും ഏശില്ല.- മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മകള്‍ക്കെതിരെ രജിസ്ട്രാർ ഓഫ് […]

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സ്വന്തം ലേഖകൻ കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃപ്പൂണിത്തുറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2007മുതല്‍ 2016വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതില്‍ 41 ശതമാനം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (31/01/2024)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (31/01/2024) WINNING NUMBERS FOR CONSOLATION PRIZE WORTH RS 8,000 ARE FO 619922 FP 619922 FR 619922 FS 619922 FT 619922 FU 619922 FV 619922 FW 619922 FX 619922 FY 619922 FZ 619922 WINNING NUMBER FOR 1ST PRIZE WORTH RS 1 CRORE IS FN 619922 (THRISSUR) Agent Name: JENSAN C […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി 32 ദിവസം ജയിലിലടച്ചു: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു: ആൺകുട്ടിയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി: വിവാദമാകുന്നത് ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസ്:

  സ്വന്തം ലേഖകൻ കോട്ടയം:. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ച നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോക്സോ കേസ് രജിസ്റ്റർ ചെയ്തചിങ്ങവനം പോലിസിന്റെസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജീ പിക്ക് നിർദ്ദേശം നൽകി. തലശേരി സ്വദേശിയായ 19 കാരൻ നല്കിയ പരാതിയിലാണ് നടപടി. 2021 ലാണ് കോട്ടയം സ്വദേശിയായ 17 കാരിയും കണ്ണൂർ സ്വദേശിയായ 17 -കാരനും തമ്മിൽ വാട്സ് ആപ്പിൽ പരിചയപ്പെട്ടത്. ആൺകുട്ടി കോട്ടയത്തെത്തി പെൺകുട്ടിയെ പാർക്കിൽ വച്ച് കണ്ടു സംസാരിച്ചു. ഇക്കാര്യം പെൺ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു വഴക്കു […]

കട്ടപ്പന കുട്ടിക്കാനം പാതയിൽ നിയന്ത്രണം നഷ്ടമായ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; വൻ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

കട്ടപ്പന :  കട്ടപ്പന കുട്ടിക്കാനം പാതയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി പിന്നോട്ട് ഉരുണ്ട് അപകടത്തിൽപ്പെട്ടു കുട്ടിക്കാനം പള്ളിക്കുന്നിന് സമീപമാണ് നിയന്ത്രണം നഷ്ടമായി ബസ് അപകടത്തിൽ പെട്ടത് കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടീൽ മൂലം വലിയ അപകടം ഒഴിവായി .     ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം നിയന്ത്രണ് നഷ്ടമായാണ് ബസ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരത്ത് നിന്നും […]

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു:

സ്വന്തം ലേഖകൻ ഡൽഹി: രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ദ്രൗപതി മൂർമു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം […]

കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ജെ.എസ്. അടൂരാണ് ചെയര്‍മാന്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ടി.സിദ്ധിഖ് എംഎല്‍എ, വി.പി.സജീന്ദ്രന്‍, വി.ടി.ബല്‍റാം, കെ.എ.തുളസി, പിസി വിഷ്ണുനാഥ് എംഎല്‍എ,എം.ലിജു, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എസ്.എസ്. ലാല്‍, അച്യുത് ശങ്കര്‍ എസ്.നായര്‍,മേരി ജോര്‍ജ്,നിസ്സാം സെയ്ത് എന്നിവരെയും ചുമതലപ്പെടുത്തി.

റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി ; റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ജില്ലയിലെ സിറ്റി നോർത്ത് റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാറാണ് റേഷൻ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത്. റേഷൻകടക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ വിജിലൻസ് പിടികൂടിയത്. 2014-നാണ് കേസിനാസ്പദമായ സംഭവം. പ‌ട്ടത്ത് റേഷൻ കട നടത്തുന്നയാളിനോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കൈക്കൂലി ആവശ്യപ്പെ‌ട്ട വിവരം റേഷൻകടക്കാരൻ […]

വനിതാ സംവരണ ബിൽ, മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പുനഃസംഘടന ഐതിഹാസിക നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പുതിയ പാലർലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധന ;ഇന്ത്യ ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നു; രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി; രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ പാലർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ‘അമൃത് കാലത്തിന്റെ’ തുടക്കത്തിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യ പ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്. രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി; കായികരംഗത്തും നേട്ടമുണ്ടായി. […]