play-sharp-fill

കാനം രാജേന്ദ്രന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും ; വൻ സുരക്ഷ സന്നാഹങ്ങള്‍.

  എറണാകുളം : എറണാകുളത്ത് 4 മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം കുറിക്കും.വൻ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത് .വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികള്‍.           പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. തൃക്കാക്കരയിലെ നവകേരള വേദിക്ക് ബോംബ് ഭീഷണിയുളളതും കരിങ്കൊടി പ്രതിഷേധ സാധ്യതയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്

ഓണ്‍ലൈൻ റമ്മി കളിക്കാൻ പണമില്ല; യുവതിയുടെ കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി മാല മോഷ്ടിച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട: ഓണ്‍ലൈൻ റമ്മി കളിക്കാൻ പണം കണ്ടെത്തുന്നതിനായി മാല മോഷ്ടിച്ച യുവാവ് പിടിയില്‍. ഇലവുംതിട്ടയിലാണ് സംഭവം. കോട്ടയം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. നെടിയകാല സ്വദേശിനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. കഴുത്തില്‍ കത്തി വച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. കോട്ടയം വട്ടയത്തെ വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ച നടത്തിയ ശേഷമുള്ള പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. റമ്മി കളിച്ച്‌ മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു. ഈ കടം വീട്ടാനാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷ്ടിച്ച മാല പ്രതി ചെങ്ങന്നൂരിലെ മുത്തൂറ്റ് […]

ഭിത്തി തകര്‍ത്ത് അകത്തുകയറി, കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു, അടച്ചിട്ടിരുന്ന വീട്ടില്‍ ഒറ്റയാൻപന്നിയുടെ പരാക്രമത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ചു.

  കൊല്ലം : അടച്ചിട്ടിരുന്ന വീട്ടില്‍ ഒറ്റയാൻപന്നിയുടെ പരാക്രമത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ചു. കൊല്ലം അച്ചൻകോവില്‍ കിഴക്കേ പുതുവൻ കുഴിവേലില്‍ അശ്വതി ഭവനില്‍ ശശിധരൻ നായരുടെ വീട്ടിലാണ് പന്നി നാശം വിതച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവസമയം ശശിധരൻ നായര്‍ സ്ഥലത്ത് ഇല്ലായിരുന്നു.         ഭാര്യ സുജാത വീടുപൂട്ടി സമീപത്ത് താമസിക്കുന്ന അമ്മയെ കാണാൻ പോയിരുന്നു. രാത്രി വലിയ ശബ്ദം കേട്ട് സമീപ വാസികള്‍ നോക്കിയപ്പോഴാണ് പന്നിയുടെ പരാക്രമം കണ്ടത്.മണ്‍കട്ടകൊണ്ടുകെട്ടിയ വീടിന്‍റെ കട്ടളയും ഭിത്തിയും […]

“ഹാപ്പി 2024……! പുത്തൻ പ്രതീക്ഷകളും ഓർമ്മകളും അനുഭവങ്ങളും പകരാൻ പുതിയൊരു വർഷം കൂടി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സര ആശംസകൾ

കോട്ടയം: കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുവര്‍ഷത്തില്‍ കരുത്തും ആത്മവിശ്വാസവും പിന്‍ബലവുമാകട്ടേ. അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്റേയും സ്‌നേഹത്തിന്റേയും വെളിച്ചം കടന്നു വരട്ടെ. എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സര ആശംസകൾ