കിടപ്പുരോഗിയായ വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അയൽവാസിയായ അമ്പത്തിയെട്ടുകാരി അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
സ്വന്തം ലേഖകൻ ആലപ്പുഴ: കുട്ടനാട് കിടപ്പുരോഗിയായ വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് […]