play-sharp-fill

“പ്രകാശം പരത്തുന്ന പെൺകുട്ടി ” സിനിമ പുണെ രാജ്യാന്തര ചലച്ചിത്ര മേളയിൽ; പ്രധാന കഥാപാത്രങ്ങളായി മീനാക്ഷിയും പുതുമുഖ നടൻ അൽവിനും

സ്വന്തം ലേഖിക കോട്ടയം: ടി. പദ്മനാഭന്റെ വിഖ്യാത കൃതി”പ്രകാശം പരത്തുന്ന പെൺകുട്ടി”യെ ആധാരമാക്കി ജയരാജ്‌ സംവിധാനം ചെയ്ത ചലച്ചിത്രം പുണെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 2മുതൽ 9വരെയാണ് മേള. പ്രശസ്ത നടിയും ടീവി അവതാരകയുമായ മീനാക്ഷിയും പുതുമുഖ നടൻ അൽവിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആൽവിൻ ആന്റണി, മനു പദ്മനാഭൻ നായർ, ബിജു തോരണതേൽ, ജയചന്ദ്രൻ കല്ലാടത് എന്നിവരാണ് നിർമ്മാതാക്കൾ. ജയരാജ്‌ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയ അവാർഡ് നേടിയ നിഖിൽ. എസ്. പ്രവീൺ ആണ് ഛായഗ്രഹണം.

കോട്ടയത്ത് എം.ഡി.എം.എയുമായി ജില്ലയിൽ നിന്ന് പുറത്താക്കിയ പ്രതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ; പിടിയിലായത് ആർപ്പൂക്കര, കുമാരനെല്ലൂർ സ്വദേശികൾ; വീഡിയോ കാണാം

സ്വന്തം ലേഖിക കോട്ടയം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി(23), കോട്ടയം കുമാരനെല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ (21) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ കാണാം മണിമലയിൽ മയക്കുമരുന്നുമായി യുവാക്കൾ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജിൽ […]

കോട്ടയം ഗാന്ധിനഗറിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഗാന്ധിനഗറിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാണക്കാരി ആശുപത്രിപടി ഭാഗത്ത് തേനാകര ഇല്ലത്ത് വീട്ടിൽ ശംഭൂ റ്റി. റ്റി (27) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോടു കൂടി ആർപ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 3,40,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സ്വർണ്ണം പരിശോധിച്ചതിൽ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും, ഉടൻതന്നെ […]

ഭക്ഷ്യവിഷബാധ: കോട്ടയം ജില്ലയിൽ പശു ചത്തു; 50 പശുക്കൾക്ക് കൂടി അസുഖബാധ

സ്വന്തം ലേഖിക കോട്ടയം: കാലിത്തീറ്റയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയെന്നു സംശയിക്കുന്ന കേസിൽ ജില്ലയിൽ ഒരു പശു ചത്തതായി ജില്ലാ മൃഗസംരക്ഷ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. കടുത്തുരുത്തി സ്വദേശി വട്ടക്കേരിയിൽ ജോബി ജോസഫ് എന്ന ക്ഷീരകർഷകന്റെ പശുവാണ് ചത്തത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ വിവിധയിടങ്ങളിലായി കാലത്തീറ്റ കഴിച്ച പശുക്കൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ(ഫെബ്രുവരി 1) 16 കർഷകരുടെ 50 പശുക്കൾക്കു കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ചു കർഷകരുടെ […]

വെറും 400 രൂപയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ താമസിക്കാം; അതും 12 മണിക്കൂർ നേരം …..! പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററി സൗകര്യം

സ്വന്തം ലേഖിക തൃശ്ശൂർ: വെറും 400 രൂപയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ 12 മണിക്കൂർ താമസിക്കാൻ അവസരം. ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ‌ കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ആരംഭിച്ച City Livelihood Center ലാണ് തുച്ഛമായ നിരക്കിൽ ഇത്തരത്തിൽ താമസിക്കുവാൻ കഴിയുന്നത്. 6 മണിക്കൂറിന് 100 രൂപ നൽകിയാൽ ഡോർമിറ്ററി സൗകര്യമുണ്ട്. 200 രൂപയ്ക്ക് 12 മണിക്കൂർ. സിംഗിൾ മുറിക്ക് 400 രൂപ. ഡബിൾ മുറിക്ക് 600 രൂപ മാത്രം. കുളിക്കാനും ശുചിമുറി ഉപയോഗപ്പെടുത്താനും മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെയുമാകാം. ക്ലോക്ക് റൂം സൗകര്യവും ഉണ്ട്. […]

കേരളത്തെ തൊടാതെ ബജറ്റ്; പ്രത്യേക പ്രഖ്യാപനങ്ങള്‍ ഇല്ല; എംയിസ് പ്രഖ്യാപനമില്ല; ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല

സ്വന്തം ലേഖിക ന്യൂഡൽഹി; കേരളത്തെ തൊടാതെ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ല. സ്കില്‍ സെന്‍ററുകളില്‍ ഒന്ന് തിരുവല്ലയില്‍ സ്ഥാപിക്കും. അസംസ്കൃത റബറിന്‍റെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ശബരി റെയില്‍പാതയുടെ അടിസ്ഥാന സൗകര്യവികസനത്തിന് പണം നല്‍കും .സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്. എംയിസ് പ്രഖ്യാപനമില്ല. പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല .സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു. […]

സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും; റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലേക്ക് അയച്ചു; ജയില്‍ മോചനം അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസത്തിനും ശേഷം

സ്വന്തം ലേഖിക ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. റിലീസിങ് ഓര്‍ഡര്‍ കോടതി ജയിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായി. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ വഴിയൊരുങ്ങിയത്. യുപി പൊലീസിന്‍റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചിതം സാധ്യമാകുന്നത്. […]

കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്‌ക്കുട്ടിയെ മോഷ്ടിച്ചത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍; ഇരുവരും പിടിയിലായത് കര്‍ണാടകയില്‍ നിന്ന്

സ്വന്തം ലേഖിക കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയും യുവാവും പിടിയില്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ ക‌ര്‍ക്കലയില്‍ നിന്ന് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് കടത്തികൊണ്ടുപോയ 20,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ജനുവരി 28 രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍നിന്ന് നായ്‌ക്കുട്ടിയെ […]

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത് അതിതീവ്ര ന്യൂന മര്‍ദ്ദം ; വൈകിട്ട് ശ്രീലങ്ക തീരം തൊടും; കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദംസ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം ഇന്ന് (ഫെബ്രുവരി 1)വൈകിട്ടോടെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യത ഇതിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 04 വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി […]

മെഡിക്കല്‍ ഓഫീസര്‍,നഴ്‌സ്,യോഗ ഇന്‍സ്ട്രക്ടര്‍: നാഷണല്‍ ആയുഷ് മിഷനില്‍ വിവിധ ഒഴിവുകള്‍; അഭിമുഖം ഫെബ്രുവരി 7ന്; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം:നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശല്യതന്ത്ര), നഴ്‌സ് (ആയുര്‍വേദ), യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ആയുര്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. നഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ.2023 ഫെബ്രുവരി ഏഴിന് […]