ലോൺ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ ബജാജ് ഫൈനാൻസ് ജീവനക്കാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; കോട്ടയം അമയന്നൂർ സ്വദേശി വീടിനുള്ളിൽ തൂങ്ങി മരിച്ചു; ബ്ലേഡ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
സ്വന്തം ലേഖകൻ കോട്ടയം: ലോൺ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ ബജാജ് ഫൈനാൻസ് ജീവനക്കാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് കുടുംബനാഥൻ തൂങ്ങി മരിച്ചു. അമയന്നൂർ മഹാത്മാ കോളനിയിൽ ആമക്കാട്ട്കുന്നേൽ മനോജ് പി വി (50)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ മനോജിന്റെ മാതാവിനെയും ഭീഷണിപ്പെടുത്തിയതായി പറയുന്നു. നാളെ ഉച്ചക്ക് വീണ്ടും വരുമെന്നും കാശ് തന്നില്ലങ്കിൽ കാണിച്ച് തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാർ മടങ്ങി പോയത്. ഇതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുമെന്ന് മനോജ് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. മനോജിൻ്റെ ഭാര്യ […]