എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി. ; ജിതിന് സ്കൂട്ടർ എത്തിച്ചുനല്‍കിയത് വനിതാ നേതാവ്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണ് സ്‌കൂട്ടര്‍. ബോംബേറില്‍ ഷൂഹൈല്‍ ഷാജഹാനും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഡ്രൈവറുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു ജിതിന്റെ വീടിന് […]