ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടു; ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി; ബാലചന്ദ്രകുമാറിന് പിന്നിൽ പ്രവർത്തിക്കുന്നത് ​ഗുണ്ടാ സംഘങ്ങൾ; ദിലീപിനെ കുടുക്കാൻ നടക്കുന്ന സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ബാലചന്ദ്രകുമാറിനെ പരിചയപ്പെടുകയും ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.ദിലീപിനെ കുടുക്കാൻ നടക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുത്തലുമായി തൃശ്ശൂർ സ്വദേശിനിയായ യുവതി രംഗത്ത്. പത്തു വർഷം മുമ്പാണ് തനിക്ക് നേരിടേണ്ടിവന്ന ക്രൂരമായ അനുഭവം യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് […]

കേന്ദ്ര ബജറ്റ് കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ ഊന്നല്‍ കൊടുക്കുന്നത്: ഡോ.എന്‍.ജയരാജ്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റ് കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ ഊന്നല്‍ കൊടുക്കുന്നതാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ എന്‍.ജയരാജ്. കൃഷിക്കും കാര്‍ഷിക മേഖലയ്ക്കും കര്‍ഷക ക്ഷേമത്തിനും വേണ്ടി നീക്കിവച്ചിരുന്നതില്‍ 718 കോടി രൂപയുടെ കുറവാണ് ഈ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. വിള ഇന്‍ഷുറന്‍സിന് കഴിഞ്ഞ വര്‍ഷം 15989 കോടി രൂപ അനുവദിച്ചിടത്ത് ഈ ബജറ്റില്‍ 15500 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 489 കോടി രൂപയുടെ കുറവ്. വിപണിയിലെ ഇടപെടലിന് വേണ്ടി കഴിഞ്ഞ വര്‍ഷം 3595 കോടി രൂപ […]

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് പകരം ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്; അവശ വിഭാഗ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയോ വ്യാപിപ്പിക്കുകയോ ചെയ്‌തില്ല; കേന്ദ്രത്തിന്‍റെ മനുഷ്യത്വരഹിതമായ മനോഭാവമാണ് ബജറ്റിൽ പ്രകടമാകുന്നത്; ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനുള്ള ഒരു നീക്കവും ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് പകരം ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.ടി നഷ്‌ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇവ ബജറ്റ് പരിഗണിച്ചതായേ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള ധസഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണുന്നില്ല. റെയില്‍വേ, വ്യോമഗതാഗതം, എന്നിവ അടക്കമുള്ള മേഖലകളിലെ ഓഹരി വിറ്റഴിക്കല്‍ നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇ.പി.എഫ് മിനിമം പെന്‍ഷന്‍ അംഗീകരിക്കണം […]

രഞ്ജിത്ത് വധക്കേസ്; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകൻ അറസ്റ്റിൽ. കൃത്യത്തില്‍ പങ്കാളികളായ ഒൻപത്‌ പേര്‍ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേര്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 23 പേര്‍ പിടിയിലായി. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗര […]

കോവിഡ് വ്യാപനം ഉയർന്ന് തന്നെ; കോട്ടയം നഗരത്തിൽ മാത്രം 764 പേർക്ക് രോഗബാധ; ജില്ലയിൽ 3601 പേർക്ക് കോവിഡ്

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 3601 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3592 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 46 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. 3273 പേർ രോഗമുക്തരായി. 7407 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1571 പുരുഷൻമാരും 1661 സ്ത്രീകളും 369 കുട്ടികളുമുൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 645 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 27252 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 403395 പേർ കോവിഡ് ബാധിതരായി. 373246 പേർ രോഗമുക്തി നേടി. […]

ഇന്ത്യയില്‍ ട്വിറ്ററിന് പ്രവര്‍ത്തിക്കണമെങ്കില്‍ രാജ്യത്തെ നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കണം; ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ട്വിറ്ററിന് കോടതിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ അമരാവതി(ആന്ധ്രാപ്രദേശ്): ജുഡീഷ്യറിക്കെതിരെയും ജഡ്‌ജിമാര്‍ക്കെതിരെയുമുള്ള അധിക്ഷേപ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ അലംഭാവം കാണിച്ചെന്ന കേസില്‍ ട്വിറ്ററിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കോടതിയെ കളിയാക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കമ്പനിയുടെ ഇത്തരം നടപടികൾ അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയില്‍ ട്വിറ്ററിന് പ്രവര്‍ത്തിക്കണമെങ്കില്‍ രാജ്യത്തെ നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കണമെന്നും കോടതി ചൂണ്ടികാട്ടി. ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിനെതിരെയുള്ള കേസില്‍ വാദം കേട്ട കോടതി നിരവധി പരാമർശങ്ങളാണ് സമൂഹ മാധ്യമത്തിതിരെ […]

പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ബഡ്‌ജറ്റ്; യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒരു പ്രാധാന്യവും നല്‍കിയില്ല; വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിന് എതിരെ രൂക്ഷ വമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യുവാക്കൾക്കും കർഷകർക്കും നിരാശജനകമായ ബഡ്ജറ്റാണ്. എയിംസ്, തിരിച്ചുവന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, തൊഴിലില്ലായ്മ.. ഇതിനൊന്നും പണം നീക്കിവെച്ചിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ബഡ്‌ജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടിയില്ല. കാര്‍ഷിക മേഖലക്ക് നീക്കിവച്ച തുക കഴിഞ്ഞ ബഡ്‌ജറ്റിനെക്കാള്‍ കുറവാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 39000 കോടി രൂപയാണ് വാക്സിനായി മാറ്റിവച്ചത്. എന്നാല്‍ ഈ ബഡ്ജറ്റില്‍ […]

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SU 724736 (WAYANADU) Consolation Prize Rs.8,000/- SN 724736 SO 724736 SP 724736 SR 724736 SS 724736 ST 724736 SV 724736 SW 724736 SX 724736 SY 724736 SZ 724736 2nd Prize Rs.1,000,000/- (10 Lakhs) SS 499206 (CHERTHALA) for the tickets ending with the following numbers 3rd Prize Rs.5,000/- 0952 0974 […]

ഗൂഢാലോചന കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധി വ്യാഴാഴ്ച; ദിലീപിന്റെ ഫോണുകള്‍ ആലുവ കോടതിയിലേയ്ക്ക് കൈമാറും; ദിലീപിനെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍

സ്വന്തം ലേഖിക കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മറ്റന്നാളത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ആറ് ഫോണുകള്‍ ഡിജിപിയ്ക്ക് നല്‍കുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഫോണുകള്‍ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകള്‍ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഈ നിര്‍ദേശം രണ്ടുകൂട്ടരും സമ്മതിച്ചു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് നല്‍കാമെന്നും ദിലീപ് അറിയിച്ചു. […]

കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ കാട് പിടിച്ചു കിടന്ന സ്ഥലത്തെ പുല്ലിന് തീപിടിച്ചു; ജനങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: . കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ പാർക്ക്‌ലൈൻ റോഡിലെ പഴയ വണ്ടിപെട്ടയ്ക്ക് സമീപം തീപിടുത്തം. കാട് പിടിച്ചു ,കിടന്ന സ്ഥലത്തെ പുല്ലിനാണ് തീപിടിച്ചത്. നിരവധി വീടുകളും, കടകളും സ്ഥിതി ചെയ്യുന്ന ഇവിടെ സംഭവസമയത്ത് റോഡരികിൽ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവാക്കാൻ ആയത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന അലോയിസ് ഗ്രാഫിക്‌സ് പ്രസിലെ ജീവനക്കാരുടെയും, മറ്റ് തൊഴിലാളികളുടെയും അവസരോചിതമായ ഇടപെടൽ മൂലം തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനായി ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ പൂർണമായും […]