play-sharp-fill

വെബ് ഡിസൈനിംഗ് സ്ഥാപനത്തിലെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ ; പ്രതി പൊലീസ് പിടിയിൽ ; ക്യാമറ കണ്ടെത്തിയത് ടോയ്‌ലെറ്റിലെ ചുമരിലെ വിടവിനുള്ളിൽ നിന്നും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ സ്ഥാപിച്ച വെബ് ഡിസൈനിംഗ് ഉടമ അറസ്റ്റിൽ , നാഗർകോവിൽ പള്ളിവിലായ് സ്വദേശിയും ഇസഡ്ത്രീ ഇൻഫോടെക് എന്ന വെബ് ഡിസൈനിംഗ് സ്ഥാപന ഉടമയുമായ എസ്. സഞ്ജുവാണ് പൊലീസ് പിടിയിലായത്. ഇയാളുടെ നാഗർകോവിൽ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. എം.ബി.എ, എൻജിനീയറിംഗ് ബിരുദധാരികളായ മൂന്ന് യുവതികളാണ് മാസം 5000 രൂപ ശമ്പളത്തിൽ ചെട്ടിക്കുളത്തെ ഓഫീസിൽ ജോലിചെയ്ത് വരികെയായിരുന്നു. ഒന്നരമാസങ്ങൾക്ക് മുൻപാണ് ഇവിടെ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞദിവസം ഒരു ജീവനക്കാരി ടോയ്‌ലെറ്റിലെത്തിയപ്പോഴാണ് ചുമരിലെ വിടവിനുള്ളിൽ ഒരു […]

അടൂര്‍ പൊലീസ് കാന്റീനില്‍ വാങ്ങിക്കൂട്ടിയത് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍; 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല; 2,24,342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും കണ്ടെത്തി; കാന്റീനിലെ ക്രമക്കേട് കണ്ടെത്തിയതിന് അച്ചടക്ക നടപടി; കാന്റീന്‍ കള്ളന്മാര്‍ ഡിപ്പാര്‍ട്‌മെന്റില്‍ തന്നെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങിയെന്നും ഇതില്‍ 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 2ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്നും കാണിച്ച് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളുടെ അവസ്ഥ എന്താകുമെന്നും ജയനാഥ് ഐപിഎസ് ചോദിക്കുന്നു. 2018- 2019 […]

ഇന്ന് മുതൽ ഇ-സ്റ്റാംപിങ്ങ് ; പുതിയ സംവിധാനം വ്യാജമുദ്ര പത്രങ്ങൾ തടയാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതൽ ഇസ്റ്റാംപിങ് സംവിധാനം മുഖേനെയായിരിക്കും. ഇതോടെ ഇന്ന് മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഇന്നു മുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ പേയ്‌മെന്റ് മുഖേന ഡൗൺലോഡ് ചെയ്തു വാങ്ങണം. ഏറ്റവും കുറഞ്ഞ മുഖവിലയായ 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇ-സ്റ്റാപിങ്ങ് വഴിയായിരിക്കും ലഭിക്കുക. വ്യാജ മുദ്രപത്രങ്ങൾ തടയാനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇ-സ്റ്റാംപിങ്ങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കു […]

കർഷക പ്രക്ഷോപങ്ങൾക്കിടയിൽ കേന്ദ്രബജറ്റ് ഇന്ന് ; നിർമലാ സീതരാമൻ അവതരിപ്പിക്കുക ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റ് ; ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്ന് ധനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും മാസങ്ങളായി തുടരുന്ന കർഷക സമരങ്ങൾക്കിടയിലും ധനമന്ത്രി നിർമ്മല സീതരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡിന് പിന്നാലെ മാന്ദ്യത്തിലായ രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകമോയെന്ന കാത്തിരിപ്പിലാണ് രാജ്യം. ഒപ്പം നട്ടല്ലൊടിഞ്ഞ കാർഷിക മേഖലയ്ക്കും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാനായി രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അതേ സമയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്നാണ് ധനമന്ത്രി ഇന്നത്തെ ബബജറ്റിനെ വിശേഷിപ്പിക്കുന്നത്. മഹാമാരിയുടെ […]

കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു ; അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൊളിച്ച് യുവാവ് തകർത്തത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ : ആശുപത്രിയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖകൻ പറവൂർ: കൈമുറിഞ്ഞ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു. ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയ കെടാമംഗലം കല്ലറയ്ക്കൽ അഖിലിനെ(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ച യുവാവ് ആശുപത്രിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അഖിലിനെ കൈ മുറിഞ്ഞ നിലയിൽ പുലർച്ചയോടെ രണ്ട് […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (01/02/2021) സ്വർണ്ണവില ഗ്രാമിന് :4600 പവന് :36800

വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിന്‍തലമുറയാണ് താന്‍ എന്ന് ജയനാഥ്‌ ഐ പി എസ് ;അടൂർ പൊലീസ് കാന്റീനിലെ കള്ളന്മാർ ഡിപ്പാർട്മെന്റിൽ തന്നെ എന്ന് വിളിച്ചു പറഞ്ഞു ; പിന്നീട് അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനം ; കാക്കിക്കുള്ളിലെ ഉൾപ്പോരുകൾ പുറത്താകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഡിജിപി ഉത്തരവുകൾ പോലും കാര്യമുണ്ടെങ്കിൽ ചോദ്യം ചെയ്യുന്ന ജയനാഥ് ഐപിഎസിനെതിരെ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത് അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ്. ആടൂര്‍ ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് ഇലക്ഷന്‍ യാത്രാ ബത്ത നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചതും അടൂർ കാന്റീൻ ക്രമക്കേട് കണ്ടെത്തിയതും അച്ചടക്ക നടപടിയെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി ജയനാഥ് വിശദീകരണം നല്‍കിയതായാണ് സൂചന. ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി എസ് പ്രകാശിനാണ് മറുപടി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. സോഫ്റ്റ് വെയര്‍ തകരാറു മൂലമാണ് യാത്രാ ബത്ത നല്‍കാന്‍ വൈകിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ […]

വല്ല്യച്ഛന്റെ മകനെ വിവാഹം ചെയ്തത് 13 വർഷം മുൻപ്, രണ്ട് വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് ഇളയച്ഛന്റെ മകനൊപ്പം ഒളിച്ചോടി : ചാലക്കുടിയിൽ യുവാവിനെയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

സ്വന്തം ലേഖകൻ ചാലക്കുടി: കെഎസ്ആർടിസി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ മരോട്ടിച്ചാൽ സ്വദേശിയായ കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയായ കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്ന കുട്ടികളാണ് തൂങ്ങി നിൽക്കുന്ന സജിത്തിനെയും അനിതയേയും കണ്ടത്. തുടർന്ന് കുട്ടികൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ച അനിത രണ്ട് വർഷം മുൻപ് ഇളയച്ഛന്റെ […]

എം.ബി.എ വിദ്യാഭ്യാസ യോഗ്യത, ജോലി തലച്ചുമടായി ചട്ടിക്കച്ചവടം : അറിയാം ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിട്ടും തലക്കനം ഇല്ലാതെ ജോലി ചെയ്യുന്ന യുവാവിനെ ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഉയർന്ന ശമ്പളത്തിലോ അല്ലെങ്കിൽ സർക്കാർ ജോലിയുമൊക്കെ സ്വപ്‌നം കാണുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. എന്നാൽ ഉയർന്ന് വിദ്യാഭ്യാസം നേടിയാൽ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ ജോലികളൊക്കെ ചെയ്യാൻ മടിയുള്ളവരാണ് കൂടുതലും. എന്നിരുന്നാൽ പോലും ജീവിക്കാനായി ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്തവരും നമുക്കിടയിലുണ്ട്. ജീവിക്കാൻ മൺചട്ടിയുമായി വിൽപ്പനയ്ക്കിറങ്ങിയ ഒരു യുവാവാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. തമിഴ്‌നാട് സ്വദേശിയായ അരുൾ അനീഷ് കുമാർ, എംബിഎ ബിരുദധാരിയാണ്. ജോലി മൺ ചട്ടി വിൽപ്പനയും. പൊതുപ്രവർത്തകൻ ഹഫീസ് എച്ച് ആണ് ഫെയ്‌സ്ബുക്കിൽ അരുൾ അനീഷ് കുമാറിനെ കുറിച്ച് […]