video
play-sharp-fill

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; നാല് ജില്ലകളിൽ റെഡ് അലേർട്ട് : ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന് പിന്നാലെ തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. എന്നാൽ കേരളത്തിൽ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ംസ്ഥാനത്താവട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടാവുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 20 രൂപയും പവന് 160രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 01/12/2020 Todays Gold Rate ഗ്രാമിന് 4490 പവന് 35920

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ; അശാസ്‌ത്രീയ പ്രചാരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

സ്വന്തം ലേഖകൻ കോഴിക്കോട്:പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാൽ കൊറോണ ബാധിക്കില്ലെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നുവെന്ന എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പ്രചാരണങ്ങൾ വ്യാജമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂള്‍ കേരള (ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്യൂഡോ സയന്‍സ് ആന്‍ഡ് എത്തിക്‌സ്) കൂട്ടായ്മ ആരോപിച്ചു. എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകള്‍ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂള്‍ കേരള ആവശ്യപ്പെട്ടു.ഇരുവർക്കുമെതിരെ ഫേസ്ബുക്കിലൂടെയാണ് ക്യാപ്സ്യൂൾ കേരള രംഗത്ത് […]

ക്രിസ്മസിനു തീയറ്റർ തുറന്നാൽ ഷക്കീല എത്തും..! മലയാളി പ്രേക്ഷകരെ ഒരു കാലത്ത് ഹരം കൊള്ളിച്ച താരം ഇനി തകർപ്പൻ പ്രകടനത്തിന്

തേർഡ് ഐ സിനിമ കൊച്ചി: മലയാള സിനിമയിലെ മിന്നും താരമായിരുന്ന ഷക്കീല വീണ്ടും തീയറ്ററുകളിൽ തരംഗമാകാൻ എത്തുന്നു. മലയാളത്തിൽ വീണ്ടും തീയറ്റർ നിറഞ്ഞോടാൻ എത്തുന്നത് ഷക്കീലയാണെന്നു മാത്രമല്ല. ഷക്കീലയുടെ ജീവിതം പ്രേമേയമാകുന്ന സിനിമയാണ് ഇപ്പോൾ പുറത്തു വരുന്നത്. ‘ഷക്കീല’ എന്നുതന്നെ പേരിട്ട ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മമസിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചുവന്ന സാരിയുടുത്ത് ഷക്കീലയുടെ വേഷത്തിൽ കൈയ്യിൽ തോക്കുമായി നിൽക്കുന്ന […]