play-sharp-fill

അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല ; സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് അമേരിക്കയിൽ വച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. പകരം സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫ്‌ളോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനെയാണ് ഭർത്താവ് നിവിൻ കുത്തി വീഴ്ത്തിയത്. ശമ്പളത്തെചൊല്ലി ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മെറിൻ ജോയി മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പൊലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ […]

റിസ്പ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ; കേരള പൊലീസ് ആസ്ഥാനം അടച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടു ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം അവധി ദിനങ്ങൾ ആയതുകൊണ്ട് തന്നെ നടപടി പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചതോടെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. അൻപത് വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു ഡിജിപി നിർദേശം […]

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തു ; പണം തട്ടിയെടുത്തത് മാസങ്ങൾക്ക് മുൻപ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് : ട്രഷറി ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സബ് ട്രഷറി ഓഫീസർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസർ പരാതി നൽകി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്ന് ട്രഷറി ഡയറക്ടർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ജോലിയിൽ നിന്നും പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അതേസമയം തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും […]

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂർ സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക ഉയർത്തി കോവിഡ് മരണ സംഖ്യ ഉയരുന്നു. കേരളത്തിൽ വീണ്ടുമൊരു കൊവിഡ് മരണം കൂടി. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് കേരളത്തിൽ മരണം മൂന്നായി. മഞ്ചേരി മെഡിക്കൽ കോളേജിൽ രാവിലെ പത്തരയോടെയാണ് കോയാമു മരിച്ചത്. കോയാമുവിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്‌സ് രോഗി കൂടിയായിരുന്നു കോയാമു. ഇടുക്കിയിൽ സ്‌പെഷ്യൽ […]

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച വിരാട് കൊഹ്‌ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണം ; ഹർജിയുമായി അഭിഭാഷകൻ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ ചൈന്നൈ: ഓൺലൈൻ വഴിയുള്ള ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയേയും നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഹർജി. ഓൺലൈനിൽ ചൂതാട്ടം നടത്തുന്ന ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ കുട്ടികളെ അടിമകളാക്കുന്നെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളെ ബ്രെയിൻവാഷ് ചെയ്യുന്ന ഇത്തരം ‘ആപ്പുകൾ’ വിരാട് കൊഹ്‌ലിയേയും തമന്നയേയും പോലുള്ള താരങ്ങൾ ഉപയോഗിക്കുകയാണെന്നും അതുകൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിലുണ്ട്. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം […]

പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തു: ക്രാഷ് ബാരിയർ തകർത്ത് കാർ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം; അപകടത്തിൽപ്പെട്ടത് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഫാക്ടറി ഉടമയുടെ കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാറയ്ക്കൽക്കടവിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു തകർന്നു. ക്രാഷ്ബാരിയറിൽ കാറിടിച്ചു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ക്രാഷ് ബാരിയറിൽ കാറിടിച്ചു നിന്നില്ലായിരുന്നെങ്കിൽ , കനത്ത മഴയിൽ വെള്ളക്കെട്ടായ പാടശേഖരത്തിലേയ്ക്കു കാർ മറിഞ്ഞേനെ. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ വ്യവസായിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പൂവൻതുരുത്ത് പെരിഞ്ചേരി റബറിന്റെ ഉടമസ്ഥനാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റില്ല. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്തെ വീട്ടിൽ നിന്നും പൂവൻതുരുത്തിലെ ഫാക്ടറിലേയ്ക്കു പോകുകയായിരുന്നു ഇദ്ദേഹം. പാറയ്ക്കൽക്കടവ് ഭാഗത്തു വച്ചു നിയന്ത്രണം […]

സ്വപ്ന സുരേഷ് നമ്മളുദ്ദേശിച്ച ആളല്ല സർ: ഭീകര സംഘടനകളുമായി സ്വപ്നക്ക് ബന്ധമെന്ന് കണ്ടെത്തൽ; ദേശ വിരുദ്ധ പ്രവർത്തനത്തിന് ഹൈദരബാദിൽ നിന്നും അറസ്റ്റിലായ ആളുടെ ഡയറിയിലെ കറുത്ത കുപ്പായമണിഞ്ഞ കേരള വനിത എന്ന പരാമർശം ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ്‌ അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്‌ഥാപിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്വപ്‌നയുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച്‌ എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്ക്‌. ചൊവ്വാഴ്‌ചയോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്‌റ്റുകളുണ്ടായേക്കുമെന്നാണ് സൂചന. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്‌റ്റിലായ ഒരാളുടെ ഡയറിയില്‍ “കറുത്ത കുപ്പായമണിഞ്ഞ കേരള വനിത”യെക്കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ്‌ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന വലയിലായത്‌. ഈ ഡയറി കറുപ്പ്‌ ആണ്‌ സ്വര്‍ണക്കടത്തുകേസ്‌ തുടക്കത്തില്‍ത്തന്നെ […]

സംസ്ഥാനത്ത് സ്വർണ്ണത്തിന് വീണ്ടും വില കൂടി: പവന് റെക്കോർഡ് വില: കോട്ടയത്ത് സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണത്തിന് വീണ്ടും വില വർദ്ധനവ്. 160 രൂപയാണ് പവന് ഇന്ന് വില വർദ്ധിച്ചിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. സ്വർണ്ണ വില റെക്കോർഡിൽ അരുൺസ് മരിയ ഗോൾഡ് GOLD RATE ഇന്ന് (01/08/2020) സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി. സ്വർണ്ണവില ഗ്രാമിന് 5020 പവന് :40160

അഭിരാമി എസിന് റീവാല്യുവേഷനിലൂടെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി

സ്വന്തം ലേഖകൻ പനച്ചിക്കാട്: ചിങ്ങവനം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്.അഭിരാമിയ്ക്കു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്. കുഴിമറ്റം കൊട്ടുപ്പള്ളിൽ കെ.എസ് സുനിൽകുമാറിന്റെയും ഇത്തിത്താനം ഇളങ്കാവ് വിദ്യാമന്ദിർ സ്‌കൂളിലെ അദ്ധ്യാപിക ശാലിനി ജി.നായരുടെയും മകളാണ്. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ ഒൻപത് എപ്ലസും ഒരു എയുമാണ് ഉണ്ടായിരുന്നത്. റീവാല്യുവേഷനു നൽകിയപ്പോഴാണ് അഭിരാമിയ്ക്കു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചത്. ഇതോടെ സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 14 ആയി.

ഇത്ര ബുദ്ധിയില്ലാത്ത ഒരു മനുഷ്യനെ എങ്ങനെ പാർട്ടിക്കുള്ളിൽ വച്ച് പൊറുപ്പിക്കും; രാഷ്ട്രീയക്കാരനാണത്രേ.. രാഷ്ട്രീയക്കാരൻ.. ഒളിച്ചും പാത്തും ഒരു കാര്യം ചെയ്യാനറിയില്ല; കടക്ക് പുറത്ത്: വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം; സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി

സ്വന്തം ലേഖകൻ കണ്ണൂർ: പാർട്ടി അണികൾ അം‌ഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. പാര്‍ട്ടി അണികളുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ കഴിഞ്ഞ ദിവസമാണ് മധു സ്വന്തം നഗ്ന ചിത്രം അയച്ചത്. ചിത്രം വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലാണ് എത്തിയത് എന്ന് മനസിലാക്കിയ നേതാവ് ഉടൻ തന്നെ ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പാജയപ്പെട്ടു. തെറ്റുപറ്റിയെന്ന ബോധ്യത്തിൽ […]