video
play-sharp-fill

പാമ്പാടിയിൽ വീടിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം: റെയിൽ സ്‌റ്റേഷനിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിജയനെ കണ്ടത് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ

ക്രൈം ഡെസ്‌ക് കൂരോപ്പട: രാത്രി വൈകി റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്രക്കാരെയുമായി പോകാനിറങ്ങിയ ഓട്ടോഡ്രൈവറെ വീടിനു സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കൂവപ്പൊയ്കയിൽ കെ.എസ്.വിജയകുമാറിനെയാണ് (വിജയൻ -51) വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വൈകി വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ വിജയന്റെ മൃതദേഹം രാവിലെ വീടിനു സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പാമ്പാടി സി.ഐ.യൂ.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തിന് വീട്ടിൽ നിന്ന് റെയിൽവേ […]

അധോലോക ഭീകരൻ രവി പൂജാര അറസ്റ്റിൽ: പിടിയിലായത് ആഫ്രിക്കയിൽ ഒളിവിൽ കഴിയുമ്പോൾ; അധോലോക ഭീകരന്റെ കൊടും ഭീകര കഥ ഇങ്ങനെ; ലോക പൊലീസ് തപ്പി നടന്ന പൂജാരയെ പൊക്കിയത് കേരള പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടി ലീനമരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതി രവി പൂജാര ആഫ്രിക്കയിൽ പിടിയിലായി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽകേസുകളിൽ പ്രതിയായ പൂജാരയെ കേരള പൊലീസാണ് ആഫ്രിക്കയിലെ സെനഗളിൽ നിന്നും പൊക്കി അകത്തിട്ടത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. സെനഗൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു. എഴുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാൾക്കെതിരെ കൂടുതലായും റെജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും […]