play-sharp-fill

സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്

സ്വന്തം ലേഖകൻ കൊച്ചി: അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം ഇനി കളമശ്ശേരി മെഡിക്കൽ കോളേജിന്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് അറിയിച്ചു. തന്റെ മൃതദേഹത്തിൽ റീത്ത് വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സൈമൺ ബ്രിട്ടോ അന്തരിച്ചത്. ഇന്ന് രാത്രിയോടെ കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. […]

കാണിക്കയിടീൽ നിർത്തിയാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്കു കിട്ടും: പി.സി ജോർജ്

സ്വന്തം ലേഖകൻ കൊച്ചി: കാണിക്കയിടീൽ അവസാനിപ്പിച്ചാൽ രണ്ടു വർഷത്തിനകം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് തിരികെ ലഭിക്കുമെന്ന് പി.സി ജോർജ് എംഎൽഎ. ക്ഷേത്ര നടത്തിപ്പിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും സംസ്ഥാന ഖജനാവിൽ നിന്നും പണം നൽകേണ്ട സാഹചര്യം ഉണ്ടായാൽ സർക്കാർ വിശ്വാസികളുടെ വഴിയേ വരുമെന്നും അദ്ദേഹം പറഞ്ഞു. എടയപ്പുറം ഭക്തജന സമിതി സംഘടിപ്പിച്ച ആചാര സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങളുണ്ട്. ഇവ ഭരിക്കുന്നത് ദേവസ്വം ബോർഡോ സർക്കാരോ അല്ല. എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കുന്നത് അവിശ്വാസികളായ സർക്കാരും ദേവസ്വം […]

ഹെൽമറ്റ് ധരിക്കാതെ വനിതാ മതിൽ പ്രചാരണത്തിനിറങ്ങി; യു പ്രതിഭാ എംഎൽഎയ്ക്ക് എട്ടിന്റെ പണി കിട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: സർക്കാർ പിന്തുണയോടെ നടത്തപ്പെടുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനിറങ്ങിയ എംഎൽഎ യു പ്രതിഭയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ചതിനു യു പ്രതിഭ എംഎൽഎയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. പിന്നാലെ, ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പോലീസ് സ്റ്റേഷനിൽ രാവിലെ തന്നെയെത്തി പ്രതിഭ 100 രൂപയും പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതിൽ പ്രചാരണത്തിനായി വനിതകളുടെ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ […]

വ്യാജ പ്രചരണം; മാധ്യമ സ്ഥാപനത്തിനെതിരെ പരാതിയുമായി ചിന്ത ജെറോം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാ മതിലിനെക്കുറിച്ച് ചിന്ത ജെറോം പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയ ജയ്ഹിന്ദിനെതിരെ ഡിജിപിക്ക് പരാതി നൽകി ചിന്ത ജെറോം. വനിതാ മതിൽ പർദ്ദയക്കതിരെയുള്ള പ്രതിഷേധം കൂടി ആയിരിക്കുമെന്ന് ചിന്ത പറഞ്ഞതായി ആണ് ജയ്ഹിന്ദിന്റെ ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയത്. കള്ളക്കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ലെന്നും ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളാറാണ് പതിവെന്നും ചിന്ത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം; കള്ള കഥകളും വ്യാജ പ്രചരണങ്ങളും നേരിടുന്നത് ഇതാദ്യമായി അല്ല. സാധാരണ ഇത്തരം […]

രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് കോട്ടയം സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി കടന്നു പോകാൻ വഴിയൊരുക്കിയ പൊലീസുകാരൻ അക്ഷരനഗരത്തിന്റെ ആദരം. വൈക്കം ചെമ്പ് സ്വദേശിയും ഹൈവേ പെട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറുമായ രഞ്ജിത്ത് രാധാകൃഷ്ണനാണ് ആദരം ഒരുക്കാൻ കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായി കോട്ടയം സെന്റിനിയൽ ലയൺസ് ക്ലബാണ് രഞ്ജിത്തിനു ആദരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 19 ന് നടക്കുന്ന കുടുംബ സംഗമത്തിൽ രഞ്ജിത്തിനെ ആദരിക്കുന്നതിനാണ് ലയൺസ് ക്ലബ് യോഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാവും […]

സൈമൺ ബ്രിട്ടോ; ചക്രക്കസേരയിലെ അസാധാരണ ജീവിതത്തിനുടമ

സ്വന്തം ലേഖകൻ കൊച്ചി: അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ സംസ്‌കാരം നാളെ. രാവിലെ 7ന് ആശുപത്രിയിൽ നിന്നു മൃതദേഹം വടുതലയിലെ വസതിയിൽ കൊണ്ടുവന്നതിനുശേഷം നടക്കും. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിനു പച്ചാളം ശ്മശാനത്തിലാണ് സംസ്‌കാരം. സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി നേതാക്കൾ അനുശോചനം അറിയിച്ചു. ഹൃദയസ്തംഭനത്തെതുടർന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു സൈമൺ ബ്രിട്ടോ മരിച്ചത്. നട്ടെല്ലിനു കുത്തേറ്റു ശരീരം അരയ്ക്കു താഴെ തളർന്നുപോയ സൈമൺ ബ്രിട്ടോ, അസാധാരാണ ജീവിത പോരാട്ടത്തിന്റെ മാതൃകയാണ്. […]

രോഗിയുടെ ജീവൻരക്ഷിക്കാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് അക്ഷര നഗരത്തിന്റെ ആദരം; ആദ്യ സ്വീകരണം നൽകുന്നത് സെന്റിനിയൽ ലയൺസ് ക്ലബ്: രഞ്ജിത്തിനു കൂടുതൽ ആദരവൊരുക്കാൻ വിവിധ സംഘടനകൾ രംഗത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടി കടന്നു പോകാൻ വഴിയൊരുക്കിയ പൊലീസുകാരൻ അക്ഷരനഗരത്തിന്റെ ആദരം. വൈക്കം ചെമ്പ് സ്വദേശിയും ഹൈവേ പെട്രോളിംഗ് സംഘത്തിലെ സിവിൽ പൊലീസ് ഓഫിസറുമായ രഞ്ജിത്ത് രാധാകൃഷ്ണനാണ് ആദരം ഒരുക്കാൻ കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യമായി സെന്റിനിയൽ ലയൺസ് ക്ലബാണ് രഞ്ജിത്തിനു ആദരം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 17 ന് നടക്കുന്ന കുടുംബ സംഗമത്തിൽ രഞ്ജിത്തിനെ ആദരിക്കുന്നതിനാണ് ലയൺസ് ക്ലബ് യോഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാവും രഞ്ജിത്തിന് […]

ചക്ക ഒന്നിന് 500 രൂപ; കേരളത്തിന്റെ ഔദ്യോഗിക ഫലത്തിന് പൊന്നുംവില

സ്വന്തം ലേഖകൻ അഞ്ചൽ : കേരളത്തിന്റെ ഔദ്യോഗികഫലമായ ചക്കയ്ക്ക് ഇന്ന് പൊന്നുംവില. ഒരു കിലോ ചക്കയ്ക്ക് 50 രൂപ, ഒരു ചക്കയ്ക്ക് 250 രൂപമുതൽ 1000 രൂപവരെയാണ് വഴിയോര കച്ചവടക്കാരുടെ വില. വരിക്കച്ചക്കയ്ക്കാണ് തീവില. ആയൂർ-കൊട്ടാരക്കര റൂട്ടിൽ വഴിയോരക്കടയിൽ അടുക്കിവച്ചിരിക്കുന്ന ചക്കയുടെ വിലയാണ് മലയാളികളെ അമ്പരിപ്പിക്കുന്നത്. ഒരു ചക്ക അഞ്ചുമുതൽ 20 കിലോവരെ തൂക്കംവരും. ചക്ക പഴുത്തുകഴിഞ്ഞാൽ വില ഇതിലും കൂടം. ചക്ക സീസൺ ആകാത്തതും വരിക്കച്ചക്ക ആയതുകൊണ്ടും പ്ലാവിൽ കയറി ചക്ക കെട്ടിയിറക്കാറാണ് പതിവ്. ഇതിനായി തൊഴിലാളികൾക്ക് പ്രത്യേകം കൂലികൊടുക്കണം അതാണ് ചക്കയ്ക്ക് […]

പുതുവർഷപ്പുലരിയിൽ അയ്യപ്പദർശനത്തിനായി പതിനായിരങ്ങൾ ശബരിമലയിൽ

സ്വന്തം ലേഖകൻ ശബരിമല: പുതുവർഷപ്പുലരിയിൽ അയ്യപ്പന്റെ ദർശനസുകൃതം നുകരാനായി പതിനായിരങ്ങൾ ശബരിമലയിൽ. ഇരുമുടിക്കെട്ടുമായി മലകയറി എത്തിയ ഭക്തരുടെ വൻതിരക്കാണ് സന്നിധാനത്ത്. ശരണവഴികളെ അയ്യപ്പമന്ത്രത്തിൽ അലിയിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിനു തീർഥാടക സംഘങ്ങളാണ് രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ മലചവിട്ടി എത്തിയത്. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. ഒരു വർഷത്തേക്കുള്ള ഐശ്വര്യ സമ്പൂർണവും സമൃദ്ധവുമായ ഫലത്തിനായി പുതുവർഷ പ്രഭാതത്തിൽ ശബരീശനെ കണികണ്ട് തൊഴണം. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലിൽ കാണാമായിരുന്നു. തിരക്കു കൂടിയതോടെ മരക്കൂട്ടത്തു പരിശോധന നടത്തിയാണ് കടത്തിവിട്ടത്.

അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷം, ആ ശൂന്യതയുടെ ആഴമറിയുന്നു; മഞ്ജു വാര്യർ

സ്വന്തം ലേഖകൻ തൃശ്ശൂർ: ഒരുപാട് പ്രതീക്ഷകളുമായി മറ്റൊരു പുതുവർഷത്തെ നല്ലതും ചീത്തയുമായ ഓർമ്മകളെ പൊടിതട്ടിയെടുത്ത് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷമായിരുന്നു 2018 എന്ന് ഓർമ്മിക്കുന്ന മഞ്ജു ആ നഷ്ടം അവശേഷിച്ച് പോയ ശൂന്യത ഴത്തിലറിയുകയാണെന്ന് പറയുന്നു. അതുപോലെ 2018 നൽകിയ സന്തോഷങ്ങളെയും മഞ്ജു ഓർത്തെടുക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞതും മോഹൻലാൽ എന്ന വിസ്മയത്തോടൊപ്പം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതും സന്തോഷത്തോടെ ഓർത്തെടുക്കുന്നു മഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: ഇവിടെയുണ്ടായിരുന്നു എന്ന് […]