കൊച്ചി: യുവനടി ഉള്‍പ്പെട്ട കവർച്ചാ കേസില്‍ ട്വിസ്റ്റ്. യുവ ഡോക്ടർക്കെതിരെ ബലാല്‍സംഗ പരാതി. നടിയുടെ ബന്ധുവാണ് പരാതി നല്‍കിയത്.
കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.ഡോക്ടർക്കെതിരെ പീഡനപരാതിയില്‍ പൊലീസ് കേസെടുത്തു. നടി അതുല്യയുടെ ബന്ധുവിൻ്റെ പരാതിയിലാണ് കേസ് എടുത്തത്. ഡോക്ടർ ജോണ്സണ് കെ വർഗ്ഗീസിനെതിരെയാണ് കേസ് എടുത്തത്. മദ്യവും മയക്ക് മരുന്നും നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
അതേസമയം യുവ ഡോക്ടറെ മർദിച്ച കേസില്‍ അതുല്യ ഇന്നലെ അറസ്റ്റിലായിരുന്നു. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവനടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവർന്നു എന്നാണ് പരാതി.
ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തില്‍ 'ഗാനഗന്ധർവ്വൻ', 'ഉയിർ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബാക്കിയുള്ള പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.






