തൃശൂർ: തൃശൂർ കോർപ്പറേഷൻ ഓഫീസില്‍ മദ്യലഹരിയില്‍ ബഹളം വെച്ച കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റില്‍. വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്യാനും വധഭീഷണി മുഴക്കാനും ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് മണിയെ തൃശൂർ ഇസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കൗണ്‍സിലർ സൗമ്യയെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. ക്വാർട്ടേഴ്സ് അനുവദിക്കണമെന്നും, ഇല്ലെങ്കില്‍ കൊല്ലുമെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയത്.
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കില്‍ കൊല്ലും എന്നും പ്രതി ഭീഷണിപ്പെടുത്തിയെന്നും കൗണ്‍സിലർ പറയുന്നു. പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലർ പരാതി നല്‍കിയിട്ടുണ്ട്






